സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വാ​ർ​ഡ് ക​റി​ക്കാ​ട്ടൂ​ർ​ സ്വദേശിനിക്ക്

മ​ണി​മ​ല: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ മി​ക​ച്ച അ​ക്വാ​ക​ള്‍​ച്ച​ര്‍ പ്ര​മോ​ട്ട​ര്‍ അ​വാ​ര്‍​ഡ്‌ ക​റി​ക്കാ​ട്ടൂ​ര്‍​ സ്വദേശിനിക്ക്. ക​റി​ക്കാ​ട്ടൂ​ർ സെ​ന്‍റ​ര്‍ കു​ന്പി​ളു​മൂ​ട്ടി​ല്‍ ഷേ​ര്‍​ളി ബാ​ബു​വി​നാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. 2009 മു​ത​ൽ ഉ​ൾ​നാ​ട​ൻ മ​ത്സ്യ​കൃ​ഷി എ​ന്ന മ​ത്സ്യ​കേ​ര​ളം പ​ദ്ധ​തി​യു​ടെ കോ – ​ഓ​ർ​ഡി​നേ​റ്റ​റാ​ണ് ഷേ​ർ​ളി. ഇ​പ്പോ​ൾ മ​ണി​മ​ല, എ​രു​മേ​ലി, കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി അ​ക്വാ​ക​ള്‍​ച്ച​ര്‍ പ്ര​മോ​ട്ട​റാ​ണ്‌. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നും മ​റ്റു​മു​ള്ള സ​ഹാ​യ​ങ്ങ​ൾ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കൃ​ത്യ​മാ​യി എ​ത്തി​ക്കു​ന്ന​തി​ലു​ൾ​പ്പെ​ടെ​യു​ള്ള മി​ക​വ് പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.

മ​റ്റു കൃ​ഷി​ക​ളോ​ടൊ​പ്പം ചെ​റി​യൊ​രു പ​ടു​താ​ക്കു​ളം നി​ര്‍​മി​ച്ചു മ​ത്സ്യ​കു​ഞ്ഞു​ങ്ങ​ളെ വ​ള​ര്‍​ത്തി​യാ​ല്‍ സ്വ​ന്തം ആ​വ​ശ്യ​ത്തി​നു​ള്ള മ​ത്സ്യം ല​ഭി​ക്കു​മെ​ന്നു ഷേ​ർ​ളി പ​റ​യു​ന്നു. ഷേ​ർ​ളി​യു​ടെ പ​രി​ശീ​ല​ന​ത്തി​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ൽ 500 ൽ​പ​രം മ​ത്സ്യ ക​ര്‍​ഷ​ക​രു​ണ്ട്. മ​ത്സ്യ​കു​ഞ്ഞു​ങ്ങ​ളെ​യും ഇ​വ​യ്ക്കു​ള്ള തീ​റ്റ​യ്ക്കും സ​ബ്സി​ഡി ല​ഭി​ക്കും. അ​ക്വാ​പോ​ണി​ക്‌ രീ​തി​യി​ല്‍ കു​ളം നി​ര്‍​മി​ക്കു​ന്ന​തി​ന്‌ 2.40 ല​ക്ഷം രൂ​പ സ​ബ്‌​സി​ഡി​യു​ണ്ട്‌. മ​ത്സ്യ​വും പ​ച്ച​ക്ക​റി​യും ഒ​രു​പോ​ലെ ല​ഭി​ക്കു​ന്നു​വെ​ന്ന നേ​ട്ട​വും അ​ക്വാ​പോ​ണി​ക്‌ രീ​തി​ക്കു​ണ്ടെ​ന്നു ഷേ​ര്‍​ളി പ​റ​യു​ന്നു. ഭ​ർ​ത്താ​വ് ബാ​ബു ക​റി​ക്കാ​ട്ടൂ​ര്‍ സെ​ന്‍റ​ര്‍ ആ​ർ​പി​എ​സ് സെ​ക്ര​ട്ട​റി​യാ​ണ്. ഷേ​ർ​ളി​ക്ക് സ​ഹാ​യ​ക​മാ​യി മ​ക്ക​ളാ​യ അ​പ​ർ​ണ​യും നി​ധി​യും ഒ​പ്പ​മു​ണ്ട്.