“സഖാവ് മുസ്തഫ കമാൽ”

കൊച്ചുപാലത്തിൽ സെയ്തു മുഹമ്മെദ് റാവുത്തർ ( കൊച്ചണ്ണൻ) മകനായി
സഖാവ് മുസ്തഫ കമാൽ 1935 ജനിച്ചു,
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഡൽഹി അലിഗർ മുസ്‌ലിം യൂണി വേഴ്‌സിറ്റിയിൽ
നിന്ന് ബിരുദ പഠനവും പൂർത്തിയാക്കി
മുഴുവൻ സമയ രാഷ്ട്രീയക്കാരനായി
സഖാവ് മുസ്തഫ കമാൽ,
വിദ്യാഭ്യാസകാലത്തു തന്നെ സജീവ
രാഷ്ട്രീയത്തിൽ വന്ന നേതാവായിരുന്നു
നമ്മുടെ മുസ്തഫാ കമാൽ,
കാഞ്ഞിരപ്പള്ളിയിലെ ഉന്നതയാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച ഇദ്ദേഹം , കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അയിത്തം കല്പിച്ച ആ കാലത്തു കമ്മ്യുണിസ്റ്റ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു എന്നത് ഇന്നോർക്കുമ്പോൾ നമുക്ക്
അതിശയം തോന്നിയേക്കാം,
1967 ലെ EMSന്റെ രണ്ടാം കമ്മ്യുണിസ്റ്റ് മന്ത്രിസഭയുടെ കാലഘട്ടത്തിൽ നമ്മുടെ
കാഞ്ഞിരപ്പള്ളി എം എൽ എ ആയിരുന്നു
സഖാവ് മുസ്തഫാ കമൽ.
1970 ൽ പൂഞ്ഞാറിലും 1982ൽ വീണ്ടും കാഞ്ഞിരപ്പള്ളിയിലും ഇദ്ദേഹം
മത്സരിക്കുകയും ചെയ്തിട്ടുണ്ട്…
കാംപ്‌കോ ഡയറക്ടർ സ്ഥാനവും
ഇദ്ദേഹം അക്കാലം വഹിച്ചിട്ടുണ്ട്…
ജീവിതത്തിന്റെ അവസാന നിമിഷം വരെ അഴിമതിയുടെ കറ തൊട്ടുതീണ്ടാത്ത ഇദ്ദേഹത്തെ പോലെ ഉള്ളവർ നമ്മുടെ
ഇടയിൽ തന്നെ ജീവിച്ചിരുന്നു എന്നുള്ള
കാര്യം പുതിയ തലമുറയ്ക്ക് വിശ്വസിക്കാൻ ഇപ്പോൾ പ്രയാസവും തോന്നിയേക്കാം…
കുടുംബ സ്വത്തുക്കൾ പോലും പാർട്ടിക്കും ജനങ്ങൾക്കും വേണ്ടിയുമായി ചിലവഴിച്ച കാഞ്ഞിരപ്പള്ളിയിലെ ഒരു ആദ്യകാല
നേതാവ് ഇദ്ദേഹം തന്നെയാണ്,
അക്കാര്യത്തിൽ ഒരു സംശയവും
ഇന്നും പറയാനില്ല ആർക്കും,
തൂവെള്ള വേഷത്തിൽ സാധാരണക്കാരുടെ ഇടയിൽ സാധാരണക്കാരിൽ സാധാരണ ക്കാരനായി ജീവിച്ച കാഞ്ഞിരപ്പള്ളിയുടെ
കമ്മ്യുണിസ്റ് സഹയാത്രികൻ,
1961 നവംബർ 27 ന് സംസ്ഥാന ത്തൊട്ടാകെ കലക്ടറേറ്റുകളിൽ നിന്ന് കിസാൻസഭയുടെ നേതൃത്വത്തിൽ കർഷകരുടെ ചില ആവശ്യങ്ങൾ നേടിയെടുക്കാനായിക്കായി ഒരു വലിയ കർഷക സമരം ആരംഭിച്ചു. ഡിസംബർ നാലാം തീയതി എ.കെ.ജി യുടെ നേതൃത്വ ത്തിൽ ഒരു ജാഥ ഈ സമരത്തെ പിന്തു ണച്ചുകൊണ്ട് കൊട്ടിയൂരിൽ നിന്നു കൂടി ആരംഭിച്ചു. സമരം ശക്തമായതിനെ തുടർന്ന് ഈ ജാഥയിലെ അംഗങ്ങൾ ആലുവ യിൽ അറസ്റ്റ് ചെയ്യപ്പെടുകയും പലരെയും
ജയിലിൽ അടക്കുകയും ചെയ്തു.
അന്ന് വിദ്യാർത്ഥി നേതാവായിരുന്ന മുസ്തഫ കമാലും ഇക്കൂട്ടത്തിൽ അറസ്റ്റു ചെയ്യപ്പെടുക യും സമരം കഴിയുന്നതുവരെ അദ്ദേഹത്തിന്
ജയിലിൽ കഴിയേണ്ടിയും വന്നിട്ടുണ്ട്,
75000 ത്തോളംപേർ അന്ന് ആസമരത്തിൽ പങ്കാളികളായി,സമരം നീണ്ടുപോകുന്നതു
കണ്ട് മന്ത്രി പി.ടി ചാക്കോ സംഭവത്തിൽ ഇടപെടുകയും സമാന്തര ചർച്ചകൾ
മുഖ്യമന്ത്രി ഇ.എം.എസ് മായി നടത്തുകയും തുടർന്നു കിസാൻസഭ യുടെ പ്രതിനിധി
കളുമായി അന്നത്തെ മന്ത്രി കെ ചന്ദ്ര
ശേഖരൻ ചർച്ച നടത്തി ജനുവരി 5 ന് 41 ദിവസങ്ങൾക്കു ശേഷം ആവശ്യങ്ങൾ
പരിഗണിക്കാമെന്ന ഉറപ്പ് നൽകി
ഈ സമരത്തെ പിൻവലിപ്പിച്ചു,
ഈരാറ്റുപേട്ട സ്വദേശിനി ജമീലയാണ്
മുസ്തഫകമാലിന്റെ ഭാര്യ, ഏഴു മക്കളുണ്ട്,
1995 ജൂലായ് 14നാണ് സഖാവ് മുസ്തഫ
കമാൽ ഈ ലോകത്തോട് യാത്ര പറഞ്ഞത്. കാഞ്ഞിരപ്പള്ളിക്കാരുടെയെല്ലാം ആ
ജ്വലിക്കുന്ന ഓർമ്മകളിലേക്ക് മടങ്ങിയത്,
സാധാരണക്കാരനായ ഈ ജനസേവകനെ എല്ലാവരെയുംപ്പോലെ ഞാനും നന്ദിയോടെ ഓർക്കുന്നു…സ്മരിക്കുന്നു…
ലാൽസലാം സഖാവെ….
ലാൽസലാം..ഈ ഓർമ്മകൾക്കും..