സച്ചിന്‌ ശേഷം കോഹ്ലിയെന്ന്‌ റിച്ചാര്‍ഡ്‌സ്

kohli

ന്യൂഡല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ച ശേഷം ഇന്ത്യന്‍ ടീമിന്‌ വിരാട്‌ കോഹ്ലിയില്‍ വിശ്വാസമര്‍പ്പിക്കാമെന്ന്‌ ബാറ്റിംഗ്‌ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്. കോഹ്ലിയുടെ ബാറ്റിംഗ്‌ തന്റെ ശൈലിയെ ഓര്‍മ്മിപ്പിക്കുന്നുവെന്നും റിച്ചാര്‍ഡ്‌സ് അഭിപ്രായപ്പെട്ടു.

കോഹ്ലിയുടെ ബാറ്റിംഗ്‌ കണ്ടിരിക്കാന്‍ ഇഷ്‌ടമാണ്‌. അദ്ദേഹത്തിന്റെ ആക്രമണ സ്വഭാവവും ക്രിക്കറ്റിനോടുളള തീവ്രമായ വികാരവും തന്റെ തന്നെ ശൈലിയെ ഓര്‍മ്മിപ്പിക്കുന്നതാണ്‌. ഫീല്‍ഡിങ്ങിലും ഇന്ത്യന്‍ താരത്തിന്‌ തന്റെ മനോഭാവമാണുളളത്‌. ബോള്‍ തന്റെയടുത്തേക്ക്‌ വരട്ടെയെന്നാണ്‌ കോഹ്ലിയുടെ ചിന്ത. ഡൈവ്‌ ചെയ്യാനും ബോള്‍ തടഞ്ഞിട്ട്‌ റണ്‍ കൊടുക്കാതിരിക്കാനും താരം ശ്രദ്ധിക്കുന്നു.

സച്ചിന്‍ ടീമില്‍ ഉളള കാലത്തോളം അദ്ദേഹത്തിന്‌ അര്‍ഹമായ ആദരം നല്‍കണം. എന്നാല്‍, അദ്ദേഹം വിരമിച്ച ശേഷം ഇന്ത്യക്ക്‌ കോഹ്ലിയില്‍ വിശ്വാസമര്‍പ്പിക്കാമെന്നും റിച്ചാര്‍ഡ്‌സ് പറയുന്നു. ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ്‌ താരമാണ്‌ സച്ചിന്‍ എന്ന്‌ റിച്ചാര്‍ഡ്‌സ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.