സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിടവാങ്ങല്‍ ടെസ്റിന് മുംബൈയില്‍ തന്നെ വേദിയൊരുങ്ങുമെന്ന് സൂചന.

schn2
സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിടവാങ്ങല്‍ ടെസ്റിന് മുംബൈയില്‍ തന്നെ വേദിയൊരുങ്ങുമെന്ന് സൂചന. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ളയാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്.
ഇക്കാര്യത്തില്‍ ചൊവ്വാഴ്ച അന്തിമ തീരുമാനമെടുക്കുമെന്നും സച്ചിന്റെ ആഗ്രഹമനുസരിച്ച് മുംബൈയില്‍ തന്നെ മത്സരത്തിന് വേദിയൊരുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സച്ചിന് ഉചിതമായ വിടവാങ്ങല്‍ നല്‍കാന്‍ ബിസിസിഐ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മാസം വിന്‍ഡീസിനെതിരായ ടെസ്റിലാണ് സച്ചിന്‍ വിടവാങ്ങുന്നത്. രണ്ട് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയിലെ രണ്ടാമത്തേത് സച്ചിന്റെ ഇരുന്നൂറാം ടെസ്റ് കൂടിയാണ്. ആറു മുതല്‍ പത്തുവരെയാണ് ആദ്യ ടെസ്റ്. 14 മുതല്‍ 18 വരെയാണ് രണ്ടാമത്തെ ടെസ്റ് നടക്കുക. മുംബൈയും കോല്‍ക്കത്തയുമാണ് വേദിയായി പരിഗണിക്കുന്നത്. വ്യാഴാഴ്ചയാണ് ഇരുന്നൂറാം ടെസ്റിനു ശേഷം വിരമിക്കുമെന്ന് സച്ചിന്‍ പ്രഖ്യാപിച്ചത്.