സച്ചിന്‍ ബിസിസിഐക്ക് നല്‍കിയ കത്തിന്റെ പൂര്‍ണരൂപം

schn1
ഇന്ത്യക്കുവേണ്ടി ക്രിക്കറ്റ് കളിക്കുക എന്നതായിരുന്നു ജീവിതത്തില്‍ എക്കാലവും ഞാന്‍ കണ്ട സ്വപ്നം. 24 വര്‍ഷമായി ഓരോ ദിനവും ഞാന്‍ ആ സ്വപ്നത്തില്‍ ജീവിക്കുകയായിരുന്നു. എന്നെസംബന്ധിച്ചിടത്തോളം ക്രിക്കറ്റില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും വയ്യ. കാരണം 11 വയസ്സുമുതല്‍ ക്രിക്കറ്റായിരുന്നു എനിക്കെല്ലാം.

രാജ്യത്തിനുവേണ്ടി കളിക്കാന്‍ സാധിച്ചതിനെ വലിയൊരു ബഹുമതിയായി ഞാന്‍ കാണുന്നു. സ്വന്തം മണ്ണില്‍ 200-ാം ടെസ്റ്റിനായി ഞാന്‍ കാത്തിരിക്കുന്നു. അന്ന് ഞാന്‍ വിരമിക്കും. കളി നിര്‍ത്താന്‍ സമയമായി എന്ന് എന്റെ മനസ്സു പറയുംവരെ കളിക്കാന്‍ അനുവദിച്ച ബിസിസിഐക്ക് നന്ദി പറയുന്നു.

എന്നെ പിന്തുണയ്ക്കുകയും മനസ്സിലാക്കുകയും ചെയ്ത കുടുംബത്തിനും നന്ദി. എല്ലാത്തിനുമുപരി പ്രാര്‍ഥനകളും ആശംസകളുമായി എനിക്ക് കരുത്തുപകര്‍ന്ന ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി.

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)