സബ്ജില്ലാ കായികമേള: കോരുത്തോട് ആധിപത്യം തുടരുന്നു

കുന്നുംഭാഗം (കാഞ്ഞിരപ്പള്ളി): കാഞ്ഞിരപ്പള്ളി സബ്ജില്ലാ കായികമേളയില്‍ രണ്ടാം ദിവസവും കോരുത്തോട് സി.കെ.എം. സ്‌കൂള്‍ 17 സ്വര്‍ണം, 9 വെള്ളി, 8 വെങ്കലവുമായി ആധിപത്യം തുടരുന്നു. സി.കെ.എം. സ്‌കൂളിന് 120 പോയിന്റ് ലഭിച്ചു.

ഒന്‍പത് സ്വര്‍ണം, ആറ് വെള്ളി, അഞ്ച് വെങ്കലം ഉള്‍പ്പെടെ 68 പോയിന്‍േറാടെ സി.കെ.എം. സ്‌കൂള്‍ മാനേജ്‌മെന്റിന് കീഴിലുള്ള പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്‌കൂള്‍ രണ്ടാംസ്ഥാനത്തും നാല് സ്വര്‍ണം ഒരു വെള്ളിയോടെ കണ്ണിമല സെന്റ് ജെയിംസ് സ്‌കൂള്‍ മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു.

മേള ഇന്ന് സമാപിക്കും. സമാപനസമ്മേളനത്തില്‍ ജില്ലാപ്പഞ്ചായത്തംഗം മറിയം ജോസഫ് അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ഇല്ലിക്കല്‍ സമ്മാനവിതരണം നടത്തും.