സബ്സിഡി വിതരണമേള

കാഞ്ഞിരപ്പള്ളി: കാര്‍ഷിക വികസന പദ്ധതി നടത്തിപ്പിലേക്കായി കാഞ്ഞിരപ്പള്ളി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുവഴി കര്‍ഷകര്‍ക്ക് അനുവദിച്ച സബ്സിഡി തുകയുടെ വിതരണോദ്ഘാടനം ജോയി ഏബ്രഹാം എംപി നിര്‍വഹിച്ചു.

ബാങ്ക് പ്രസിഡന്റ് ജോസ് സി. കല്ലൂര്‍ അധ്യക്ഷതവഹിച്ചു. നബാര്‍ഡ് ജില്ലാ മാനേജര്‍ ഷാജി സഖറിയാസ്, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കരുണാകരന്‍നായര്‍, പഞ്ചായത്ത് മെംബര്‍മാരായ തോമസുകുട്ടി വട്ടയ്ക്കാട്ട്, ജോജോ ചീരാംകുഴി, ഗോപിനാഥന്‍നായര്‍ കിഴുവള്ളിയില്‍, ബാങ്ക് ഭരണസമിതി അംഗങ്ങളായ സാജന്‍ തൊടുക, സുമേഷ് ആന്‍ഡ്രൂസ്, ബേബി പനയ്ക്കല്‍, സന്തോഷ് കെ.ആര്‍., ഷൈല സണ്ണി, ശാന്തമ്മ സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍നിന്ന് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ 81 കോടി രൂപയാണ് കാഞ്ഞിരപ്പള്ളി താലൂക്കില്‍ വായ്പയായി കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. കോഴി, പന്നി, പശു എന്നിവയുടെ പരിപാലനത്തിനായി നല്‍കിയ വായ്പയ്ക്ക് 2.41 കോടി രൂപ സബ്സിഡി ഇനത്തില്‍ നബാര്‍ഡില്‍നിന്നു ലഭിച്ചു.