സബ് ട്രഷറി ഓഫിസിന് മുൻപിൽ ധർണ നടത്തും

മുണ്ടക്കയം∙ വിവിധ ആവശ്യങ്ങളുന്നയിച്ച് 19ന് ഉച്ചകഴിഞ്ഞ് രണ്ടിന് എരുമേലി സബ് ട്രഷറി ഓഫിസിനു മുൻപിൽ ധർണ നടത്തുവാൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. വിലക്കയറ്റത്തിനു പരിഹാരം കാണുക, കെഎസ്ആർടിസി ജീവനക്കാർക്ക് പെൻഷൻ നൽകുക, റേഷൻ സംവിധാനം കാര്യക്ഷമമാക്കുക, എൽഡിഎഫ് സർക്കാരിന്റെ തെറ്റായ നിലപാടുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ധർണ .

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോയി കപ്പലുമാക്കൽ അധ്യക്ഷത വഹിച്ച യോഗം കെപിസിസി സെക്രട്ടറി പി.എ.സലീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആശാ ജോയിക്ക് സ്വീകരണം നൽകി. രാജൻ പെരുമ്പക്കാട്, ടി.വി.ജോസഫ്, വി.ടി.അയൂബ്ഖാൻ, നൗഷാദ് ഇല്ലിക്കൽ, കെ.ജി.ഹരിദാസ്, ജോസ് പ്ലാപ്പള്ളി, ഫിലിപ്പ് കോട്ടയിൽ, ബോബി കെ.മാത്യു, ഷീബ ദിഫയിൻ, സാബു മടുക്കാങ്കൽ, വി.ഡി.സുധാകരൻ, ഏലമ്മ ജോസ് എന്നിവർ പ്രസംഗിച്ചു.