ചിറക്കടവ്‌ സര്‍വ്വിസ് സഹകരണ ബാങ്കിന്റെ മൂലക്കുന്നു ബ്രാഞ്ച് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.

1-web-bank-chirakadavu
ചിറക്കടവ്‌::; ചിറക്കടവ്‌ സര്‍വ്വിസ് സഹകരണ ബാങ്കിന്റെ മൂലക്കുന്നു ബ്രാഞ്ച് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.ഉല്‍ഘടനത്തിനു ശേഷം ഡോ.എന്‍ ജയരാജ്‌ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ആന്റോ ആന്റണി എം പി ഉല്‍ഘാടനം ചെയ്തു.
ബാങ്കിലെ ഇടപാടുകാര്‍ക്ക് ഏതൊരു ബ്രാഞ്ചില്‍ നിന്നും മറ്റു ബ്രാഞ്ചുകളുമായി ഇടപാടുകള്‍ നടത്താന്‍ കഴിയും വിധം എല്ലാ ശാഖകളെയും കോര്‍ത്തിണക്കികൊണ്ടുള്ള കോര്‍ ബാങ്കിംഗ് സംവിധാനത്തിന്റെ ഉല്‍ഘാടനം ബാങ്ക് ഡയറക്ടര്‍ കുര്യന്‍ ജോയ് നിര്‍വഹിച്ചു.

ആദ്യനിക്ഷേപം ഡോ. സി.പി.എസ്. പിള്ളയില്‍നിന്ന് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജെ. ഫിലിപ്പ് കുഴികുളവും കാര്‍ഷിക വായ്പ വിതരണം പഞ്ചായത്തു പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍നായരും സ്ട്രോംഗ് റൂമിന്റെ താക്കോല്‍ദാനം ജില്ലാ പഞ്ചായത്തു മെംബര്‍ ടി.കെ. സുരേഷ്കുമാറും കോര്‍ ബാങ്കിംഗ് ഉദ്ഘാടനം കോട്ടയം ജെആര്‍ ജോസ്കുട്ടിയും നിര്‍വഹിച്ചു. ബാങ്കിനെ സംസ്ഥാനതല മാതൃകാ സഹകരണ ബാങ്കായി അംഗീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനം സഹകരണസംഘം അഡീഷണല്‍ രജിസ്ട്രാര്‍ കെ.എ. റോസമ്മ നടത്തി. പ്രസിഡന്റ് പി.എന്‍. ദാമോധരന്‍പിള്ള സ്വാഗതവും വൈസ് പ്രസിഡന്റ് ലാജി തോമസ് മാടത്താനിക്കുന്നേല്‍ നന്ദിയും പറഞ്ഞു.

സഹകരണ സംഘങ്ങളുടെ ഘടനയെക്കുറിച്ച് അവലോകനം നടത്തുന്നതിനും കാതലായ മാറ്റങ്ങള്‍ വരുത്തുന്നതിനുമായി ഡോ. പ്രകാശ് ബക്ഷി അദ്ധ്യക്ഷനായുള്ള കമ്മിറ്റി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട് സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളെ ദോഷകരമായി ബാധിക്കുന്നതിനാല്‍ റിപ്പോര്‍ട്ട് പൂര്‍ണമായി അംഗീകരിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു . റിപ്പോര്‍ട്ടില്‍ ഭേദഗതികള്‍ വരുത്തുന്നതിന് ശക്തമായ സമ്മര്‍ദം ചെലുത്തുമെന്നും മന്ത്രി പറഞ്ഞു.