സഹപ്രവര്‍ത്തകന്റെ ഓര്‍മ്മയ്ക്കായ് ബസ് കാത്തിരിപ്പുകേന്ദ്രം

ചെന്നാക്കുന്ന്: അപകടത്തില്‍ മരിച്ച സഹപ്രവര്‍ത്തകന്റെ ഓര്‍മ്മയ്ക്കായി കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ ചെന്നാക്കുന്നില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചു.

പാര്‍ട്ടി നേതാവ് ടോമിച്ചന്‍ കൂട്ടുങ്കലിന്റെ സ്മരണയ്ക്കായി ചെന്നാക്കുന്നില്‍ നിര്‍മ്മിച്ച കാത്തിരിപ്പുകേന്ദ്രം ഡോ.എന്‍.ജയരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.എം.മാണി അനുസ്മരണ പ്രഭാഷണം നടത്തി. എം.എം.മാത്യു, ഷാജി പാമ്പൂരി, അഡ്വ.സുമേഷ് ആന്‍ഡ്രൂസ്, ബിജോയി വാതല്ലൂര്‍, മോണ്‍സി ഈറ്റത്തോട്ട്, തങ്കച്ചന്‍ കണ്ണമുണ്ട, സോജി ഇടയ്ക്കലാത്ത്, തോമസ് കാനാട്ട്, ജോണ്‍സ് മാങ്ങാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.