സഹൃദയ വായനശാല നവീകരിക്കുന്നു..

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ല​പ്പഴ​ക്കം മൂ​ലം ന​ശി​ച്ചു തു​ട​ങ്ങി​യ കാ​ഞ്ഞി​ര​പ്പ​ള്ളി സൗ​ഹൃ​ദ​യ വാ​യ​ന​ശാ​ല​യ്ക്കു ശാ​പ​മോ​ക്ഷ​മാ​കു​ന്നു. നാ​ലു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വാ​യ​ന​ശാ​ല ന​വീ​ക​രി​ക്കു​ന്ന​ത്.

ഒ​രു​കാ​ല​ത്ത് കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ അ​ഭി​മാ​ന​മാ​യി​രു​ന്നു സൗ​ഹൃ​ദ​യ വാ​യ​ന​ശാ​ല. എ​ന്നാ​ൽ, ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യി​ട്ട് നാ​ളു​ക​ൾ ഏ​റെ​യാ​യി. പ്ര​സാ​ധ​ക​രാ​യ ഡി​സി ബു​ക്സ് സ്ഥാ​പ​ക​ൻ ഡി​സി കി​ഴ​ക്കേ​മു​റി അ​ട​ക്ക​മു​ള്ള ഒ​രു​പാ​ടു മ​ഹാ​ര​ഥ​ന്മാ​ർ തു​ട​ക്കം​കു​റി​ച്ച സൗ​ഹൃ​ദ​യ വാ​യ​ന​ശാ​ല​യി​ൽ ചോ​ർ​ന്നൊ​ലി​ക്കു​ന്ന മേ​ൽ​ക്കൂ​ര​യും ഏ​തു സ​മ​യ​വും ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ കെ​ട്ടി​ട​വും കാ​ലൊ​ടി​ഞ്ഞ ക​സേ​ര​യും മേ​ശ​യു​മൊ​ക്കെ​യാ​ണ് ഇ​ന്ന് അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ര​ള റൂ​റ​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ഞ്ചാ​യ​ത്ത് നാ​ലു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് വാ​യ​ന​ശാ​ല പു​തു​ക്കി​പ്പ​ണി​യു​ന്ന​ത്. മൂ​ന്നു നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ര​ണ്ടാ​മ​ത്തെ നി​ല കോ​ൺ​ഫ​റ​ൻ​സ് ഹാ​ളാ​യും മൂ​ന്നാം​നി​ല വാ​യ​ന​ശാ​ല​യ്ക്കു​മാ​ണ്. ഈ ​ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ത​ന്നെ പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ല ന​സീ​ർ പ​റ​ഞ്ഞു.

ഗ​വേ​ഷ​ണ​ഗ്ര​ന്ഥ​ങ്ങ​ളും അ​പൂ​ര്‍​വ​മാ​യ പു​സ്ത​ക​ശേ​ഖ​ര​വും ഉ​ള്‍​പ്പെ​ടെ 15,000 പു​സ്ത​ക​ങ്ങ​ൾ ഇ​പ്പോ​ൾ ഇ​വി​ടെ​യു​ണ്ട്. വാ​യ​ന​ശാ​ല താ​ത്കാ​ലി​ക​മാ​യി കു​രി​ശു​ക​വ​ല​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന പ​ഞ്ചാ​യ​ത്ത് വ​ക കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി സ​ന്തോം കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ൽ ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​സ്ത​ക​ങ്ങ​ളും ഇ​വ വ​യ്ക്കാ​നു​ള്ള ഷെ​ൽ​ഫു​ക​ളും താ​ത്കാ​ലി​ക കെ​ട്ടി​ട​ത്തി​ലേ​ക്കു മാറ്റി.

സ​ക്ക​റി​യ​യെ​യും റോ​സ്മേ​രി​യെ​യും പോ​ലെ പ്ര​മു​ഖ​രാ​യ അ​ന​വ​ധി കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​രെ എ​ഴു​ത്തി​ന്‍റേ​താ​യ വ​ലി​യ ഒ​രു ലോ​ക​ത്തേ​ക്കു പി​ച്ച​വ​യ്പി​ച്ച സ​ഹൃ​ദ​യ വാ​യ​ന​ശാ​ല ഇ​നി പ​രി​ഷ്കൃ​ത​മാ​യ കാ​ല​ഘ​ട്ട​ത്തി​ന്‍റെ പു​തി​യ മു​ഖ​മാ​യി​രി​ക്കും.