സാനിയ മിർസ വെല്ലുവിളി ഏറ്റെടുത്തു .. ഐസ് വെള്ളം തലയിൽ ഒഴിച്ചു…. വീഡിയോ

സാനിയ മിർസ വെല്ലുവിളി ഏറ്റെടുത്തു .. ഐസ് വെള്ളം തലയിൽ ഒഴിച്ചു…. വീഡിയോ

ഒടുവിൽ സാനിയ മിർസ ആ വെല്ലുവിളി ഏറ്റെടുത്തു വിജയിച്ചു .. ഐസ് വെള്ളം തലയുലൂടെ ഒഴിച്ച് തന്നെ കൊണ്ട് എന്തും ചെയ്യുവാൻ പറ്റും എന്ന് തെളിയിച്ചു
മുന്‍ ഇന്ത്യന്‍ താരം മഹേഷ് ഭൂപതി, ബോളിവുഡ് താരം റിതേഷ് ദേശ്മുഖ് എന്നിവരെയാണ് സാനിയ വെല്ലുവിളിച്ചിരിക്കുന്നത്.

നേരത്തെ രോഹന്‍ ബൊപ്പണ്ണയുടെ വെല്ലുവിളി ഏറ്റെടുത്താണ് ബംഗളുരു എഫ് സി താരങ്ങള്‍ ഐസ് വെള്ളമൊഴിച്ചത്. അശ്വിനി പൊന്നപ്പ, സാനിയ മിര്‍സ, യുവരാജ് സിംഗ് എന്നിവരെയാണ് ബംഗളുരു എഫ് സി വെല്ലുവിളിച്ചിരിക്കുന്നത്.

പ്രമുഖ ഗായകന്‍ ജസ്റ്റിന്‍ ബീബര്‍, പ്രമുഖ ഗായിക ലേഡി ഗാഗ, ഗായികയും മോഡലുമായ ഇഗി അസാലിയ, പ്രമുഖ നടന്‍ ക്രിസ് പ്രാറ്റ്, ടോക് ഷോ അവതാരക ഓപ്ര വിന്‍ഫ്രെ, പ്രമുഖ ഗായിക ജെന്നിഫര്‍ ലോപസ്, റോബര്‍ട് ഡൌണി ജൂനിയര്‍, നിന ഡോബ്‌റെവ്, വാന്‍ ഡെര്‍ ബീക് തുടങ്ങിയവരൊക്കെ വെല്ലുവിളി ഏറ്റെടുത്ത് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ജസ്റ്റിന്‍ ബീബര്‍ രണ്ടു തവണ വെല്ലുവിളി ഏറ്റെടുത്തു.

അമിറ്റ്രോഫിക് ലാറ്ററല്‍ സ്‌കെലറോസിസ് എന്ന രോഗത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനും ഇതിനായി ഫണ്ട് ശേഖരിക്കുന്നതിനുമാണ് ഐസ് ബക്കറ്റ് ചലഞ്ച് നടത്തുന്നത്. മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന് വിളിക്കപ്പെടുന്ന ഈ രോഗം തലച്ചോറിനെയും നട്ടെല്ലിനെയും ബാധിക്കുകയും തളര്‍വാദത്തിലേക്ക് നയിക്കുകയും ചെയ്യും. ഐസ് വാട്ടര്‍ ചലഞ്ചിന് വെല്ലുവിളി ലഭിച്ചുകഴിഞ്ഞാന്‍ 24 മണിക്കൂറിനുള്ളില്‍ വെല്ലുവിളി ഏറ്റെടുക്കുകയോ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുകയോ വേണം.

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ ബര്‍ഗിന്റെ ഐസ് ബക്കറ്റ് വെല്ലുവിളി സ്വീകരിച്ച മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് തലയില്‍ വെള്ളമൊഴിച്ചിരുന്നു.

ജൂലൈ 29ന് ആരംഭിച്ച ഐസ് ബക്കറ്റ് ചലഞ്ചിലൂടെ എഎല്‍എസ് അസോസിയേഷന്‍ ഇതുവരെ കോടി കണക്കിന് ഡോളര്‍ സമാഹരിച്ചുകഴിഞ്ഞു.

ഗായകരായ ജസ്റ്റിന്‍ ടിംബര്‍ലേക്, ആദം ലെവിന്‍, ഗോള്‍ഫ് താരം ഇയാന്‍ പൗള്‍ട്ടര്‍, ഗ്രെഗ് നോര്‍മന്‍ തുടങ്ങിയവരെല്ലാം ഈ വെല്ലുവിളി ഏറ്റെടുത്ത പ്രമുഖരാണ്.

എന്നാല്‍ വെല്ലുവിളി ഏറ്റെടുക്കാത്ത പ്രമുഖരില്‍ ഏറ്റവും മുമ്പന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ്. ഏതല്‍ കെന്നഡിയുടെ വെല്ലുവിളിയാണ് ഒബാമ ചിരിച്ചുതള്ളിയത്. എന്നാല്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാമെന്ന് ഒബാമ വാക്കുനല്‍കിയിട്ടുണ്ട്.