സാന്ത്വനപരിചരണത്തില്‍ എലിക്കുളത്തിന് നേട്ടം

എലിക്കുളം:സാന്ത്വന പരിചരണ പദ്ധതി നടത്തിപ്പില്‍ ജില്ലയിലെ മികച്ച പഞ്ചായത്തായി എലിക്കുളം പഞ്ചായത്തിന് ബഹുമതി. അമ്പതിനായിരം രൂപയുടെ പുരസ്‌കാരത്തിന് എലിക്കുളത്തെ പൈക സാമൂഹികാരോഗ്യകേന്ദ്രം അര്‍ഹമായി.

എലിക്കുളം പഞ്ചായത്തിനെ നേട്ടത്തിനര്‍ഹമാക്കും വിധം മികച്ച പ്രവര്‍ത്തനം നടത്തിയ പാലിയേറ്റീവ് പ്രവര്‍ത്തക ഷീബാ സജീവിനെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചേര്‍ന്ന യോഗം അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാജന്‍ തൊടുകയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു വിശ്വന്‍ ഷീബാ സജീവിന് ഉപഹാരം നല്‍കി.