സാബു ജോസഫ് വാലുമണ്ണേൽ.

“സാബു ജോസഫ് വാലുമണ്ണേൽ..”

സാബുജോസഫ് വാലുമണ്ണേൽ
എന്ന ഈ കലാകാരനെ,
ഇന്ന് അയർലണ്ടിൽ ജീവിക്കുന്ന
പ്രവാസി പാട്ടുകാരനായ ഈ
കാഞ്ഞിരപ്പള്ളിക്കാരനെ,
അറിയാത്തവരായി അവിടെ
യുള്ള മലയാളികൾക്ക് ഇടയിൽ
ആരും ഉണ്ടാവില്ല…
അത്രയേറെ പ്രശസ്തനായ ഒരു
പാട്ടുകാരനാണ് അവിടെ അദ്ദേഹം.
ഗാനമേളകൾ ഹരമായിരുന്ന പഴയ
കാഞ്ഞിരപ്പള്ളിക്കാർക്കും സാബു
ഇന്നും മറക്കാനാവാത്ത മുഖമാണ്..
സംഗീത ജീവിതത്തിന്റെ കാൽനൂറ്റാണ്ട്
പിന്നിടുകയാണ് നമ്മുടെ പാട്ടുകാരൻ
സാബുജോസഫ് ഇപ്പോൾ.

കാഞ്ഞിരപ്പള്ളി കത്ത്രിഡൽ പള്ളിയിലും ആനക്കല്ല് സെന്റ്‌ ആന്റണിസ് പള്ളി യിലുമൊക്കെ ഭക്തിഗാനങ്ങളും പഠിച്ച ചിറക്കടവ് സ്കൂളിലും കോളേജിലും
കാഞ്ഞിരപ്പള്ളിയിലെ വിവിധ വേദികളിലും ഒക്കെ എല്ലാത്തരം ഗാനങ്ങളും പാടിതകർത്ത് ഏവരുടെയും ശ്രദ്ധ ഏറെനാൾ പിടിച്ചു പറ്റിയ നമ്മുടെ പാട്ടുകാരൻ..
ആരും മറന്നിട്ടുണ്ടാവില്ല സാബുവിനെ…
യാതൊരു വിധത്തിലുള്ള സംഗീതപഠനവും
ഒരിടത്തും നടത്താത്ത ഈ പാട്ടുകാരൻ
സ്വഭാവത്തിലും പെരുമാറ്റത്തിലും ഒട്ടും തലക്കനമില്ലാത്ത ഗ്രാമീണനായ തനി കാഞ്ഞിരപ്പള്ളിക്കാരൻ ആയിരുന്നു
എപ്പോഴും, ഏതു ഗാനം കിട്ടിയാലും
അതിന്റെ ആത്മാവിനെ ജന്മസിദ്ധ
മായ കഴിവുകൊണ്ട് തൊട്ടറിഞ്ഞു
ഹൃദയിലേറ്റുവാങ്ങി നമുക്ക് മുൻപിൽ
അവതരിപ്പിക്കുന്ന ആ കഴിവ്
എടുത്തുപറയേണ്ടതാണ്…
നൂറോളം കാസറ്റുകളിൽ ഭക്തിഗാനങ്ങൾ
അടക്കം പാടിയത് കൂടാതെ പ്രശസ്തരായ
എസ്. ജാനകി അടക്കമുള്ളവരോടൊപ്പം
ഗാനമേള വേദി പങ്കിട്ടിട്ടുണ്ട് സാബു,
ഒരു കാലത്ത് കാഞ്ഞിരപ്പള്ളിയിൽ
എവിടെ ഗാനമേള നടന്നാലും സാബു
ഒരു നിറസാന്നിധ്യമായിരുന്നു,ആളുകളെ അമ്പരപ്പിക്കുന്ന, ആകർഷിക്കുന്ന ആ ശബ്ദസൗകുമാര്യം അദ്ദേഹത്തിന്റെ
മാത്രം പ്രത്യേകതയായിരുന്നു.

ചിറക്കടവ് സെന്റ് എഫ്രേംസ് സ്കൂളിലെ
സ്ഥിരം പാട്ടുകാരനും എന്റെ സ്കൂൾമേറ്റും
അടുത്ത പരിചയക്കാരനുമായ സാബു
വുമായി ഇന്നും ഞാൻ എന്റെ പഴയ
സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്..
കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്ക് കോളേജിലെ ബിരുദ പഠനകാലത്ത്
ചെയർമാൻ സ്ഥാനം കൂടാതെ അഞ്ചു
വർഷം തുടർച്ചയായി കോളേജ് യൂണിയൻ ഭാരവാഹിത്വവും സാബു ജോസഫ്
എന്ന ഈ കലാകാരൻ വഹിച്ചിട്ടുണ്ട്…

കാഞ്ഞിരപ്പള്ളിയിലെ ഏറെ പ്രശസ്തമായ പാട്ടുകാരുടെ കുടുംബമായ വാലുമണ്ണേൽ
കുടുംബാംഗമായ സാബുവിന്റെ സഹോദരൻ ബെന്നി ജോസഫ്(റെക്സ്ബാൻഡ്)
അഞ്ജു ജോസഫ്(ഐഡിയ സ്റ്റാർ സിംഗർ) എന്നിവരൊക്കെ അറിയപ്പെടുന്ന ഗായകരാണ് .
എരുമേലി കൊരട്ടി കുന്നുകണ്ടത്തിൽ കുടുംബാംഗം കൊച്ചുറാണിയാണ്
സാബുവിന്റെ ഭാര്യ. മൂന്ന് ആണ്‍
മക്കളാണ് സാബുവിനുള്ളത്..
കെന്നി,ജെയിംസ്,കെവിൻ
എന്നിവരാണ് മക്കൾ.