സാമൂഹിക വിപത്തിനെതിരെ സ്ത്രീശക്തി ഉണരണം-മന്ത്രി മാണി

എലിക്കുളം: സമൂഹത്തില്‍ നടമാടുന്ന തെറ്റായ പ്രവണതകളെ സാമൂഹിക വിപത്തായി കരുതി സ്ത്രീശക്തി ഉരണമെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു. എലിക്കുളം പഞ്ചായത്തിലെ കുടുംബശ്രീ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് പ്രസിഡന്റ് സാജന്‍ തൊടുക അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി. കരുണാകരന്‍ നായര്‍, ഏലിയാമ്മ എബ്രഹാം, രാജീവ് ശ്രീധരന്‍, രമ എസ്. പണിക്കര്‍, സെല്‍വി വില്‍സണ്‍, ശ്രീവിദ്യ സാബു, എം.കെ. രാധാകൃഷ്ണന്‍, എം.ആര്‍. സരീഷ്‌കുമാര്‍, മേഴ്‌സി ജോര്‍ജ്, തോമസുകുട്ടി വട്ടക്കാട്ട്, കെ.എസ്. ഗോപിനാഥന്‍ നായര്‍, ജോജോ ചീരാംകുഴി, യമുന പ്രസാദ്, വി.ജി. ജയകുമാര്‍, ജസി ദേവസ്യ, പി.ആര്‍. ആദര്‍ശ് എന്നിവര്‍ പ്രസംഗിച്ചു.