സാ​ജ​ൻ കു​ന്ന​ത്ത് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്

കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി സാ​ജ​ൻ കു​ന്ന​ത്ത് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

1985-ൽ ​കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ൽ കെ​എ​സ്‌​സി-​എം പ്ര​വ​ർ​ത്ത​ക​നാ​യി രാ​ഷ്ട്രീ​യ​രം​ഗ​ത്ത് പ്ര​വേ​ശി​ച്ച സാ​ജ​ൻ കെ​എ​സ്‌​സി – എം ​യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന ട്ര​ഷ​റ​ർ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, യൂ​ത്ത് ഫ്ര​ണ്ട് – എം ​നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് മാ​ഗ​സി​ൻ എ​ഡി​റ്റ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം, സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ൽ അം​ഗം, രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗം, പാ​രി​ഷ് കൗ​ണ്‍​സി​ൽ മെം​ബ​ർ, ആ​ന​ക്ക​ല്ല്, ചോ​റ്റി ഡി​വി​ഷ​നു​ക​ളി​ൽ​നി​ന്നു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം, കാ​ഞ്ഞി​ര​പ്പ​ള്ളി ബാ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ കേ​ര​ളാ അ​ഡ്വ​ക്കേ​റ്റ്സ് വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ട്ര​സ്റ്റി ക​മ്മ​റ്റി മെം​ബ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി ബാ​ർ അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം, കേ​ര​ളാ​കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ജ​ൻ ഇ​ട​ക്കു​ന്നം മേ​രി​മാ​താ പ​ബ്ലി​ക് സ്കൂ​ളി​ൽ ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി പി​ടി​എ പ്ര​സി​ഡ​ന്‍റാ​യും സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു.