സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യം

പൊ​ൻ​കു​ന്നം: ഇ​ള​ങ്ങു​ളം ര​ണ്ടാം മൈ​ൽ- അ​ക്ക​ര​ക്കു​ന്ന് റോ​ഡി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ യാ​ത്ര​ക്കാ​രെ ശ​ല്യ​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി. പ​ന​മ​റ്റം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​താ​ണ്.

രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും സ്‌​കൂ​ൾ​സ​മ​യ​ത്താ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ബൈ​ക്കു​ക​ളി​ലെ​ത്തു​ന്ന​ത്.​സ്‌​കൂ​ൾ കു​ട്ടി​ക​ളോ​ട് അ​ശ്ലീ​ല​വാ​ക്കു​ക​ൾ സം​സാ​രി​ക്കു​ക​യും ന​ഗ്ന​ത കാ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം പ​ന​മ​റ്റ​ത്ത് സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന സ്ത്രീ​ക​ളെ​യും ഇ​തേ​രീ​തി​യി​ൽ ശ​ല്യം ചെ​യ്തു. തു​ട​ർ​ന്ന് ഇ​വ​രും പ​ന​മ​റ്റം സ്‌​കൂ​ൾ അ​ധി​കൃ​ത​രും പൊ​ൻ​കു​ന്നം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.