സിംബാവെ പര്യടനം: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു , വിരാട് കോഹ്‌ലി നായകൻ

kohli

മുംബൈ: സിംബാവെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കു കാരണം ധോണിക്ക് വിശ്രമം അനുവദിച്ചു. വിരാട് കോഹ്‌ലിയാണ് ടീമിനെ നയിക്കുക.

പര്‍വേസ് റസൂല്‍, വിനയ് കുമാര്‍, ജയദേവ് ഉനദ്കാട്ട് എന്നീ യുവതാരങ്ങള്‍ ടീമില്‍ ഇടം നേടിയപ്പോള്‍, ആര്‍. അശ്വിന്‍, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ ടീമിലുള്‍പ്പെടുത്തിയില്ല.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ കളി ജൂലൈ 24നാണ്.

ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക്, ചേതേശ്വര്‍ പൂജാര, സുരേഷ് റെയ്ന, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ഷഫ്ഖാത് റസൂല്‍, ശാമി അഹമ്മദ്, വിനയ് കുമാര്‍, ജയദേവ് ഉനദ്കാട്ട്, മോഹിത് ശര്‍മ.