സിനിമാതാരം ഉണ്ണി മുകുന്ദന്‍ ശബരിമല ദര്‍ശനത്തിനുള്ള യാത്രയ്ക്കിടെ എരുമേലിയിലെത്തി.

unni mukundan

എരുമേലി: ‘മല്ലുസിംഗ്’ സിനിമയിലൂടെ ഏറെ പ്രേഷകശ്രദ്ധ നേടിയ സിനിമാതാരം ഉണ്ണി മുകുന്ദന്‍ ഇന്നലെ ശബരിമല ദര്‍ശനത്തിനുള്ള യാത്രയ്ക്കിടെ എരുമേലിയിലെത്തി.

രാവിലെ 11.30ാടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് താരം എത്തിയത്. കൊച്ചമ്പലത്തില്‍ ദര്‍ശനം നടത്തി നേര്‍ അഭിമുഖമുള്ള നൈനാര്‍ മുസ്ലിംപള്ളിയില്‍ കയറി വലംചുറ്റി തുടര്‍ന്ന് വലിയമ്പലത്തിലെത്തിയപ്പോള്‍ അയ്യപ്പഭക്തരും സ്കൂള്‍ വിദ്യാര്‍ഥിനികളുമടക്കം നിരവധിപ്പേര്‍ താരത്തെ കാണാന്‍ തടിച്ചുകൂടി.

ഇവര്‍ക്കെല്ലാമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഷേക്ക്ഹാന്‍ഡും നല്‍കിയാണ് സിനിമാതാരം മടങ്ങിയത്.