സിനിമാതാരം ബിജു മേനോന്‍ കാഞ്ഞിരപ്പള്ളി സ്ലാംഗില്‍ സംസാരിക്കുവാൻ പഠിച്ചുകൊണ്ടിരിക്കുന്നു

biju_menon_1

കാഞ്ഞിരപ്പള്ളി സ്ലാംഗില്‍ സംസാരിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബിജു മേനോന്‍. ജിബു ജേക്കപബ് ഒരുക്കുന്ന വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ ബിജു മേനോന്‍ കാഞ്ഞിരപ്പള്ളിക്കാരനായി ആണ് അഭിനയിക്കുന്നത് . കാഞ്ഞിരപ്പള്ളി സ്ലാംഗില്‍ സംസാരിക്കു വാൻ അദ്ദേഹം ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നു ..

ചിത്രത്തില്‍ ബിജു മേനോന്‍ ഒരു രാഷ്ട്രീയക്കാരനെയാണ് അവതരിപ്പിക്കുന്നത്. നിക്കി ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അജു, ലെന, ടിനി, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, സുനില്‍ സുഖദ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും