സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനം നടന്നു

കൂരാലി∙ സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി കൂരാലിയിൽ സാംസ്‌കാരിക സമ്മേളനം സംഗീതനാടക അക്കാദമി ചെയർമാൻ എൻ.രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. പി.കെ.അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. സന്തോഷ് കീഴാറ്റൂർ, ഷിനോജ്, പി.എൻ.പ്രഭാകരൻ, പി.ഷാനവാസ്, കെ.രാജേഷ്, എസ്.ഷാജി, കെ.സി.സോണി, പ്രഫ.എം.കെ.രാധാകൃഷ്ണൻ, സോമശേഖരൻ നായർ, കെ.ശശികുമാർ, ജേക്കബ് ജോർജ്, എം.എ.റിബിൻഷാ എന്നിവർ പ്രസംഗിച്ചു.

പ്രതിനിധി സമ്മേളനം ഇന്നു രാവിലെ 10ന് ഇളങ്ങുളം ശാസ്താ ദേവസ്വം സ്‌കൂളിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ.തോമസ് ഉദ്ഘാടനം ചെയ്യും. എസ്.ഷാജി അധ്യക്ഷത വഹിക്കും. നാളെയും പ്രതിനിധി സമ്മേളനം തുടരും. തിങ്കളാഴ്ച മൂന്നിനു കൊപ്രാക്കളത്തു നിന്നു ചുവപ്പുസേനാ മാർച്ച്. നാലിന് ഒന്നാം മൈലിൽ നിന്നു പ്രകടനം, അഞ്ചിനു പൊതുസമ്മേളനം മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും.