സിപിഐ ലോക്കൽ സമ്മേളനം 12നും 13നും

കാഞ്ഞിരപ്പള്ളി∙ സിപിഐ 23–ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി കാഞ്ഞിരപ്പള്ളി ലോക്കൽ സമ്മേളനം 12നും 13നും നടക്കും. 12ന് പ്രതിനിധി സമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി.ബി. ബിനു ഉദ്ഘാടനം ചെയ്യും.

13ന് വൈകിട്ട് അഞ്ചിന് കുരിശുകവലയിൽ നിന്ന് പ്രകടനം ആരംഭിക്കും. തുടർന്ന് പൊതുസമ്മേളനം സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുതിർന്ന അംഗം കെ.എൻ. പ്രഭാകരൻനായരെ സമ്മേളനത്തിൽ ആദരിക്കും. പൊതുസമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.