സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ കാഞ്ഞിരപ്പള്ളി മേഖലയിലെ സ്കൂളുകൾക്കു മികച്ച വിജയം

കാഞ്ഞിരപ്പള്ളി∙ സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ മേഖലയിലെ സ്കൂളുകൾക്കു മികച്ച വിജയം. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ പരീക്ഷയെഴുതിയ 678 കുട്ടികളിൽ 162 പേർ എല്ലാ വിഷയങ്ങൾക്കും എ വൺ ഗ്രേഡ് നേടി. വിജയികളെ സ്കൂൾ മാനേജർ ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ, പ്രിൻസിപ്പൽ ഫാ. ഡെന്നി തോമസ് നെടുംപതാലിൽ, വൈസ് പ്രിൻസിപ്പൽ ഫാ. സിബി അറയ്ക്കൽ, പിടിഎ പ്രസിഡന്റ് സോണി തോമസ് എന്നിവർ അഭിനന്ദിച്ചു.

കാഞ്ഞിരപ്പള്ളി∙ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂളിനു നൂറുമേനി വിജയം. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും ഫസ്റ്റ് ക്ലാസ് നേടി. മികച്ച വിജയം നേടിയ വിദ്യാർഥികളെ പിടിഎ അനുമോദിച്ചു. പ്രസിഡന്റ് സാജൻ കുന്നത്ത്, വൈസ് പ്രസിഡന്റ് ഷാബോച്ചൻ മുളങ്ങാശേരി, പ്രിൻസിപ്പൽ തുടങ്ങിയവർ പ്രസംഗിച്ചു.

പൊൻകുന്നം∙ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ ശ്രേയസ് പബ്ലിക് സ്കൂൾ നൂറുശതമാനം വിജയം നേടി.

വാഴൂർ ∙ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ ഏദൻ പബ്ലിക് സ്കൂൾ നൂറു ശതമാനം വിജയം നേടി. പിടിഎ പ്രസിഡന്റ് സി.ജി.ഹരീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കുട്ടികളെ അഭിനന്ദിച്ചു.