സിസ്റ്റർ റാണി മരിയയുടെ തിരുശേഷിപ്പ് ഇന്ന് പ്രതിഷ്ഠിക്കും.

തലയോലപ്പറമ്പ്∙ സെന്റ് ജോർജ് പള്ളിയിൽ വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ തിരുശേഷിപ്പ് ഇന്ന് പ്രതിഷ്ഠിക്കും. ഇൻഡോറിലെ ഉദയ്നഗറിൽ നിന്നും കൊണ്ടുവന്ന തിരുശേഷിപ്പ് പ്രയാണമായി വൈകിട്ട് ആറിന് പള്ളിയിൽ പ്രതിഷ്ഠിക്കുന്നു.

ഉച്ചകഴിഞ്ഞു രണ്ടിന് സിസ്റ്റർ റാണി മരിയയുടെ ഛായാചിത്ര തിരുശേഷിപ്പ് പ്രതിഷ്ഠ തൃപ്പൂണിത്തുറയിൽ നിന്നും ആരംഭിച്ച് വിവിധ ദേവാലയങ്ങളിലൂടെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 5.45നു തലയോലപ്പറമ്പ് പള്ളിയിലെത്തും. തുടർന്ന് തിരുശേഷിപ്പ് ഇൻഡോർ ബിഷപ് ‍ഡോ. ചാക്കോ തൊട്ടുമാരിക്കൽ അൾത്താരയിൽ പ്രതിഷ്ഠിച്ചു ദിവ്യബലി അർപ്പിക്കും .