സി ഐ ടി യു ഏരിയാ സമ്മേളനം നാളെ

മുണ്ടക്കയം∙ കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം നാളെ 8.30 മുതൽ ചോറ്റി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് പ്രസിഡന്റ് ടി.എൻ. പരമേശ്വരൻ, സെക്രട്ടറിമാരായ കെ. രാജൻ കണ്ണിമല, പി.കെ. ഗോപാലൻ എന്നിവർ അറിയിച്ചു.

ഒൻപതിന് പ്രതിനിധി സമ്മേളനത്തിൽ ഏരിയാ പ്രസിഡന്റ് ടി.എൻ. പരമേശ്വരൻ അധ്യക്ഷത വഹിക്കും. തുടർന്നു നടക്കുന്ന സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് വി.പി. ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. ചർച്ച, പ്രമേയ അവതരണം.