സി ഐ ടി യു നേതൃത്വത്തിൽ നടത്തുന്ന ദക്ഷിണമേഖലാ ജാഥ ഒൻപതിന് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ – ജനദ്രോഹ നയങ്ങൾക്കെതിരെ സി ഐ ടി യു നേതൃത്വത്തിൽ സെപ്തംബർ അഞ്ചിന്‌ ഡൽഹിയിൽ റാലി നടത്തും. ഇതിന്റെ പ്രചരണാർത്ഥം സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രൻ പിള്ള നയിക്കുന്ന ദക്ഷിണമേഖലാ ജാഥ ഓഗസ്റ്റ് ഒൻപത്, പത്ത് തിയതികളിൽ കോട്ടയം ജില്ലയിൽ പര്യടനം നടത്തും.

ഒൻപതിന് വൈകുന്നേരം അഞ്ചിന് വൈക്കത്തുവെച്ച് മന്ത്രി ടി പി രാമകൃഷ്ണൻ ഉൽഘാടനം ചെയ്യും. പത്തിന് രാവിലെ ഒൻപതിന് കടുത്തുരുത്തി, 11 ന് ഏറ്റുമാനൂർ, ഉച്ചയ്ക്ക് 12 ൻ പാലാ, ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞിരപ്പള്ളി, നാലിന് പാമ്പാടി, അഞ്ചിന് കോട്ടയം, ആറിന് ചങ്ങനാശേരി എന്നിങ്ങനെ പര്യടനം നടത്തും. നെടുവത്തൂർ സുന്ദരേശൻ ജാഥയുടെ മാനേജരും പിപി ചിത്തരഞ്ജൻ, വി സി കാർത്ത്യായനി, സി കെ ഹരികൃഷ്ണൻ, മുരളി മടന്ത കോട്, കെ ജയപ്രകാശ് എന്നിവർ അംഗങ്ങളുമായിരിക്കും.

കാൽനട പ്രചരണ ജാഥ

കാഞ്ഞിരപ്പള്ളി: ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി ഓഗസ്റ്റ് 15 ന് മുണ്ടക്കയത്തു നടത്തുന്ന സ്വാതന്ത്രസംഗമത്തിന്റെ പ്രചരണാർത്ഥം സംഘടനയുടെ കാഞ്ഞിരപ്പള്ളി മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കാൽനട ജാഥ ഓഗസ്റ്റ് 11ന് നടക്കും.ബി ആർ വിപിൻ ക്യാപ്റ്റനും അബ്ദുൽ ബാസിത്ത് വൈസ് ക്യാപ്റ്റനും എം എസ് ശ്യാംകുമാർ മാനേജരുമായിട്ടുള്ള ജാഥ പകൽ രണ്ടിന് കാളകെട്ടിയിൽ നിന്നുമാരംഭിക്കും.കപ്പാട്, മഞ്ഞപ്പളളി, വില്ലണി, ആനക്കല്ല് എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകുന്നേരം ആനിത്തോട്ടത്തിൽ സമാപിക്കും.