സി.പി.എമ്മിന്റെ സമരപ്പന്തലില്‍ യു.ഡി.എഫ്‌. എം.എല്‍എയുടെ സന്ദര്‍ശനം

jayraj cpi sammelanamപൊന്‍കുന്നം: പാചകവാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ പൊന്‍കുന്നത്ത്‌ സി.പി.എം. പ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹാര സമരപ്പന്തലില്‍ കേരളാ കോണ്‍ഗ്രസ്‌ (എം) നേതാവും കാഞ്ഞിരപ്പള്ളി എം.എല്‍എയുമായ ഡോ. എന്‍. ജയരാജ്‌ ഇന്നലെ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെയായിരുന്നു സന്ദര്‍ശനം.

നിരാഹാരം കിടക്കുന്ന എം.ജി. വിനോദിന്‌ അഭിവാദ്യമര്‍പ്പിക്കുകയും സന്ദര്‍ശന പുസ്‌തകത്തില്‍ ഒപ്പുരേഖപ്പെടുത്തുകയും ചെയ്‌തു. മുന്‍ എം.എല്‍.എയും സി.പി.എം. ജില്ലാ സെക്രട്ടറിയുമായ കെ.ജെ. തോമസും പന്തലിലുണ്ടായിരുന്നു. എം.എല്‍എയ്‌ക്കൊപ്പം കേരളാ കോണ്‍ഗ്രസ്‌ നേതാക്കളായ ടോമി ഡോമനിക്‌, അഡ്വ. സുമേഷ്‌ ആന്‍ഡ്രൂസ്‌ എന്നിവരും മണ്ഡലം ഭാരവാഹികളുമുണ്ടായിരുന്നു.