സി.ബി.സി.ഐ. അംബേദ്കര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

കാഞ്ഞിരപ്പള്ളി: ഡോ. ബി.ആര്‍.അംബേദ്കറിന്റെ 125-ാം ജന്മദിനം പ്രമാണിച്ച് ദളിത് കാത്തലിക് സാമൂഹികപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 75 പേര്‍ക്ക് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് റാഫിമാര്‍ഗ് ന്യൂഡല്‍ഹിയില്‍ വച്ച് സി.ബി.സി.ഐ. അംബേദ്കര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

കേരളത്തില്‍ നിന്ന് ടി.ജെ.എബ്രഹാം (കാഞ്ഞിരപ്പള്ളി രൂപത), എന്‍.ഒ.ജോസഫ് (കാഞ്ഞിരപ്പള്ളി രൂപത), ഷിബു ജോസഫ് (വിജയപുരം രൂപത), ജെയിംസ് ഇലവുങ്കല്‍ (ചങ്ങനാശേരി രൂപത), എന്‍.ദേവദാസ് (നെയ്യാറ്റിന്‍കര രൂപത) എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. 65 വര്‍ഷമായി തുടരുന്ന ദളിത് ക്രൈസ്തവ സമരത്തില്‍ ഇവര്‍ വഹിച്ച സേവനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം നല്‍കിയത്. കര്‍ദ്ദിനാള്‍ ബസേലിയോസ് ക്‌ളിമീസ് കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍, ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോറെ പിനാക്കിയോ, ചെങ്കല്‍പെട്ട് രൂപതാ ബിഷപ്പ് ഡോ. എ.നീതിനാഥന്‍, രാജ്യസഭാ അംഗം ജെ.ഡി.സലേം, പ്രകാശ് അംബേദ്കര്‍, എസ്.സി.ബി.സി. കമ്മീഷന്‍ സെക്രട്ടറി ഫാ. ദേവസഹായ രാജ് എന്നിവര്‍ പ്രസംഗിച്ചു.