സുപ്രീംകോടതി വിധി തമിഴ്നാട് സര്‍ക്കാരിനു വേണ്ടി: എം.എം. മണി

മുണ്ടക്കയം • മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധിപ്രസ്താവിച്ചതു തമിഴ്നാടു സര്‍ക്കാരിനുവേണ്ടിയാണെന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി.

റബര്‍ വിലയിടിവിനെതിരെ സിപിഎം മുണ്ടക്കയത്തു നടത്തിയ മനുഷ്യച്ചങ്ങലയ്ക്കുശേഷം യോഗം ഉദ്ഘാടനം ചെയ്‌യുകയായിരുന്നു അദ്ദേഹം.

ഡാം സുരക്ഷാ നിയമം റദ്ദുചെയ്ത സുപ്രീംകോടതി, ഡാം പൊട്ടിയാല്‍ മരിക്കുന്ന ലക്ഷങ്ങളുടെ രോദനം എന്തുകൊണ്ടു കേട്ടില്ല. വിഷയം കോടതിയില്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടു. ആസിയന്‍, ഗാട്ട് കരാറുകളാണു രാജ്യത്തെ റബര്‍ കര്‍ഷകരുടെയും മറ്റു കൃഷിക്കാരുടെയും നട്ടെലെ്ലാടിച്ചത്. ഇറക്കുമതിച്ചുങ്കം കുറച്ച്‌ കൃഷി ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്‌യാന്‍ വന്‍കിടക്കാര്‍ക്ക് അവസരമൊരുക്കിയതുവഴി കോണ്‍ഗ്രസ് കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളിവിട്ടു.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അഞ്ചാറുപേര്‍ ചപ്പാത്തിലിരുന്നു പ്രഖ്യാപിച്ച ഹര്‍ത്താലിനോടു സിപിഎമ്മിനു യോജിപ്പില്ല. മുല്ലപ്പെരിയാര്‍, റബറിന്‍റെ വിലയിടിവു വിഷയങ്ങളിലെല്ലാം സിപിഎം ശക്തമായ പ്രക്ഷോഭം നടത്തുമെന്നും എം.എം. മണി പറഞ്ഞു