സുരേഷ് ഗോപിയെ ഇറക്കിവിട്ടതില്‍ പ്രതിഷേധിച്ചു

തമ്പലക്കാട്: എന്‍.എസ്.എസ്. ജനറല്‍സെക്രട്ടറി സുകുമാരന്‍നായരുടെ ചില പ്രസ്താവനകളിലും പ്രവൃത്തികളിലും തമ്പലക്കാട് 277-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം കമ്മിറ്റി പ്രതിഷേധിച്ചു. സുരേഷ്‌ഗോപിയോടുള്ള ജനറല്‍ സെക്രട്ടറിയുടെ സമീപനം സമുദായത്തിന്റെ അന്തസ്സിന് നിരക്കാത്തതും സമുദായ യശ്ശസിന് തീരാകളങ്കവുമാണ്.

ചേനപ്പാടി: സുരേഷ് ഗോപിയെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഇറക്കിവിട്ടതില്‍ ചേനപ്പാടി ശ്രീഭഗവതിവിലാസം എന്‍.എസ്.എസ്. കരയോഗംകമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡന്റ് എം.വി.രാജപ്പന്‍നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. ഹരിദാസ്, പി.വി. സുകുമാരന്‍ നായര്‍, ജയന്‍ ചേനപ്പാടി, രാജേഷ് മറ്റക്കാട്ട്, ബിനു വില്ലൂന്നിക്കല്‍, വിജയന്‍ പനന്താനത്ത് എന്നിവര്‍ പ്രസംഗിച്ചു.