സുവര്‍ണ്ണ ജൂബിലി വിളിച്ചോതി കാഞ്ഞിരപ്പള്ളിയിൽ കൂട്ടയോട്ടം.

സുവര്‍ണ്ണ ജൂബിലി വിളിച്ചോതി കാഞ്ഞിരപ്പള്ളിയിൽ  കൂട്ടയോട്ടം.

കാഞ്ഞിരപ്പള്ളി: സുവര്‍ണ്ണ ജൂബിലി നിറവില്‍ നില്‍ക്കുന്ന കാഞ്ഞിരപ്പള്ളി സെന്‍റ്. ഡോമിനിക്സ് കോളേജിന്റെ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കൂട്ടയോട്ട മത്സരം കൗതുകമായി. കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയില്‍ നിന്നും കോളേജ് വരെ സംഘടിപ്പിച്ച കൂട്ടയോട്ട മത്സരത്തില്‍ വിദ്യാർത്ഥികളും അധ്യാപകരും ഒന്നടങ്കം പങ്കുചേര്‍ന്നു.

ഉച്ചയ്ക്ക് രണ്ട്‌ മണിയോടെ കോളേജ് മാനേജര്‍ ഫാ.ജോര്‍ജ്ജ് ആലുങ്കല്‍ ഫ്ലാഗ് ഓഫ്‌ ചെയ്ത മത്സരത്തില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളും പങ്കെടുത്തു.

ജൂലായ്‌ 25 ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മഹാസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് ,ആന്റോ ആന്റണി എം.പി തുടങ്ങിയവര്‍ പങ്കെടുക്കും. കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍.മാത്യു അറക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

1-web-kootayottam

2-web-koottayottam

3-web-koottayottam

5-web-kottayottam

6-web-kootayottam

9-web-kottayottam

10-web-koottayottam

0-web-koottayottam