സൂപ്പർമാൻ ഫ്രാന്‍സിസ് മാര്‍പാപ്പ

suoerman popeവത്തിക്കാന്‍ സിറ്റി: സൂപ്പര്‍മാനെപ്പോലെ വായുവില്‍ കുതിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ. വെള്ള തിരുവസ്ത്രമണിഞ്ഞ്, ഇടത്തെ കൈയില്‍ പതിവായി ഉപയോഗിക്കുന്ന കറുത്ത ബാഗേന്തി, വലത്തെ മുഷ്ടിചുരുട്ടി മുന്നോട്ടുകുതിക്കുന്ന ‘സൂപ്പര്‍ പാപ്പ’. റോമിലെ ചുവരില്‍ അജ്ഞാതനായ ചിത്രകാരനാണ് ഫ്രാന്‍സിസ് പാപ്പയെ ‘സൂപ്പര്‍മാനാ’ക്കിയത്.

ബാഗിന്റെ പുറത്ത് ‘മൂല്യങ്ങള്‍ ‘ എന്ന് സ്പാനിഷ് ഭാഷയില്‍ എഴുതിയിട്ടുമുണ്ട്. ഈ ചുവര്‍ച്ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

വത്തിക്കാനിലെ ഔദ്യോഗിക ട്വിറ്റര്‍ പേജാണ് സൂപ്പര്‍ പാപ്പയുടെ ചിത്രം പോസ്റ്റ് ചെയ്തത്. പ്രമുഖ മാസികയായ ‘റോളിങ് സ്റ്റാര്‍ ‘ ഇത്തവണ ഇറങ്ങിയതും 77-കാരനായ ഫ്രാന്‍സിസ് പാപ്പയുടെ മുഖചിത്രവുമായാണ്. ഒരു മാര്‍പാപ്പ ആദ്യമായാണ് ഈ റോക്ക് മാസികയില്‍ മുഖചിത്രമാകുന്നത്.