സെന്റ്‌ മേരീസ്‌ ഗേള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഹെഡ്‌മാസ്‌റ്റര്‍ നിയമിതനായി

സെന്റ്‌ മേരീസ്‌ ഗേള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഹെഡ്‌മാസ്‌റ്റര്‍ നിയമിതനായി

കാഞ്ഞിരപ്പള്ളി: സെന്റ്‌ മേരീസ്‌ ഗേള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ സാരഥിയായി പ്രഥമ ഹെഡ്‌മാസ്‌റ്റര്‍. 84 വര്‍ഷത്തെ സ്‌കൂളിന്റെ ചരിത്രത്തില്‍ പ്രഥമ ഹെഡ്‌മാസ്‌റ്റര്‍ എന്ന ബഹുമതി കപ്പാട്‌ സ്വദേശി വെള്ളാപ്പള്ളി തോമസ്‌ സാറിന്‌ സ്വന്തം.

ഈ സ്‌കൂളിന്റെ 1930-35 കാലഘട്ടത്തില്‍ സ്‌ഥാപക ഹെഡ്‌മിസ്‌ട്രസ്‌ ആയിരുന്ന പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി അക്കാമ്മ ചെറിയാന്റെ സാരഥ്യംകൊണ്ട്‌ അനുഗ്രഹീതമായ ഈ വിദ്യാലയത്തില്‍ പ്രമുഖരായ പല സിസ്‌റ്റേഴ്‌സും, അധ്യാപികമാരും ഹെഡ്‌മിസ്‌ട്രസ്‌ സ്‌ഥാനം അലങ്കരിച്ചിട്ടുണ്ട്‌.
എന്നാൽ ആദ്യമായാണ് ഒരു ഹെഡ്‌മാസ്‌റ്റര്‍ ഇവിടെ സാരഥിയായി വരുന്നത് .

തോമസ്‌ മുന്‍പ്‌ വണ്ടന്‍മേട്‌, കട്ടപ്പന, ചെങ്ങളം തുടങ്ങിയ സ്‌കൂളുകളില്‍ ഹെഡ്‌മാസ്‌റ്ററായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഭാര്യ സെന്റ്‌ ഡോമിനിക്‌സ് സ്‌കൂള്‍ അധ്യാപിക ത്രേസ്യാമ്മ. മക്കള്‍: അനു ട്രീസാ ഫെഡറല്‍ ബാങ്ക്‌ ഓഫീസറും അമല്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിയുമാണ്‌

st-marys-school-headmaster-web