സെന്റ് ആന്റണീസ് കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിര്‍മ്മാണോദ്ഘാടനവും ഇന്ന്‌

മുണ്ടക്കയം ഈസ്റ്റ്: കിഴക്കന്‍ കേരളത്തെ അറിവിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയുര്‍ത്തിയ സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളേജിന്റെ പെരുവന്താനത്തെ സ്വാശ്രയ കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിര്‍മ്മാണോദ്ഘാടനവും വെള്ളിയാഴ്ച രാവിലെ 10ന് കോേളജ് മൈതാനിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.

പൊതുസമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. കോേളജ് ഡയറക്ടര്‍ ഡോ. ആന്റണി നിരപ്പേല്‍ ആമുഖപ്രസംഗവും കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ വികാരി ഫാ. ജോര്‍ജ് ആലുങ്കല്‍ അനുഗ്രഹ പ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.ടി.തോമസ് മുഖ്യപ്രഭാഷണവും നടത്തും

പീരുമേട് എം.എല്‍.എ. ഇ.എസ്.ബിജിമോള്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് എക്‌സ്. എം.പി., പെരുവന്താനം ഇമാം വി.കെ.മുഹമ്മദ് മൗലവി, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.റ്റി.തോമസ്, പെരുവന്താനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ടോമി തുടങ്ങിയവര്‍ പ്രസംഗിക്കും.

കാല്‍നൂറ്റാണ്ടായി കേരളത്തിന്റ വിദ്യാഭ്യാസമേഖലയില്‍ നിസ്തുലസേവനങ്ങള്‍ നല്‍കുന്ന സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷന്റെ എം.ജി.യൂണിവേഴിസിറ്റിയോട് അഫിലിയേറ്റ് ചെയ്ത കോേളജാണ് പെരുവന്താനത്ത് ആരംഭിക്കുന്നത്. പ്രമുഖ വിദ്യാഭ്യാസചിന്തകനും ദാര്‍ശികനുമായ ഡോ. ആന്റണി നിരപ്പേല്‍ സമൂഹത്തിന്റ സമഗ്രവിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി ആരംഭിച്ച സെന്റ് ആന്റണീസ് വിദ്യാഭ്യാസ സ്ഥാപനങ്ങളായ കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, മുക്കൂട്ടുതറ എന്നിവിടങ്ങളിലായി 3000ത്തിലധികം വിദ്യാര്‍ഥികള്‍ പഠനം നടത്തിവരുന്നു. അത്യാധുനിക സാങ്കേതികമികവില്‍ ഇ-ലേണിങ്, ഇ-എക്‌സാം, ഡിജിറ്റല്‍ ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ് റൂം, ക്ലൗഡ് കാമ്പസ് എന്നീ സൗകര്യങ്ങള്‍ കോേളജ് കുട്ടികള്‍ക്കായിട്ട് നല്‍കുന്നു.