സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ തിരുനാൾ ഇന്നു മുതൽ

ചിറ്റടി ∙ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് ഇന്നു തുടക്കമാകും.

രാവിലെ ഏഴിനു കൊടിയേറ്റ്, കുർബാന– ഫാ. ഫിലിപ് മഞ്ചാടിയിൽ, നാളെ 7.15ന് കുർബാന നൊവേന–ഫാ. ഓസ്റ്റിൻ തെക്കേതിൽ, മേയ് രണ്ടു മുതൽ ആറു വരെ 4.30നു കുർബാന നൊവേന. മേയ് ഏഴിനു രാവിലെ 9.30നു ധ്യാനം. 4.30നു കുർബാന– ഫാ. പ്രസാദ് കൊണ്ടൂപറമ്പിൽ, ആറിനു സന്ധ്യാ പ്രാർഥന– ഫാ. ഏബ്രഹാം പുത്തൻമഠത്തിൽ, 6.30നു തിരുനാൾ റാസ മാങ്ങാപാറ പന്തലിലേക്ക്. സന്ദേശം– ഫാ. രഞ്ജിത് മഠത്തിപറമ്പിൽ, എട്ടിനു രാവിലെ എട്ടു മണിക്കു കുർബാന – ഫാ. ചാക്കോ നരിമറ്റത്തിൽ കോർ എപ്പിസ്കോപ്പ. 10.30ന് പ്രദക്ഷിണം, സ്നേഹവിരുന്ന്.