സെന്റ് ഡൊമിനിക്സ് കോളജില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം

6-web-college
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് ആരംഭിച്ച് 50 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍പോകുന്ന വേളയില്‍ കോളജില്‍നിന്ന് വിദ്യ അഭ്യസിച്ച് ലോകത്തിലെ എല്ലാ സ്ഥലങ്ങളിലും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പൂര്‍വ വിദ്യാര്‍ഥികള്‍ കോളജിന്റെ സമ്പത്തും അഭിമാനവുമാണെന്ന് ഫാ. ജോര്‍ജ് ആലുങ്കല്‍. കോളജിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഫോസ പ്രസിഡന്റ് പ്രഫ. ബിനോ പെരുന്തോട്ടം അധ്യക്ഷതവഹിച്ചു. യുവ സയന്റിസ്റ്റ് അവാര്‍ഡ് ജേതാവ് ഡോ. വിജയകുമാര്‍ എസ്. നായരെ യോഗത്തില്‍ ആദരിച്ചു. പൂര്‍വ വിദ്യാര്‍ഥിയായ ജോബിന്‍ പൈകയുടെ നോവല്‍ പ്രിന്‍സിപ്പല്‍ പ്രഫ. വി.എ. ഇമ്മാനുവേല്‍ പ്രകാശനം ചെയ്തു. എലിക്കുളം ജയകുമാര്‍, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, അഡ്വ. എന്‍.ജെ. കുര്യാക്കോസ്, പ്രഫ. തോമസ് പി. ജോസഫ്, സാബിച്ചന്‍ കുര്യാക്കോസ്, പ്രഫ. സുരേഷ് വെട്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.