സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ കൊടിയേറി

മുക്കൂട്ടുതറ ∙ തലയിണത്തടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ തിരുനാളിന് വികാരി ഫാ. വർഗീസ് ഫിലിപ് ചാണാത്രയിൽ കൊടിയേറ്റി. ഇന്ന് ആറിനു സന്ധ്യാനമസ്കാരം, ഏഴിനു സുവിശേഷപ്രസംഗം– ഫാ. കുര്യൻ കുര്യാക്കോസ്. 13നു വൈകിട്ട് ഏഴിനു സുവിശേഷപ്രസംഗം– ഫാ. മാത്യു കുര്യൻ പൊങ്ങന്താനം. 14ന് 5.45ന് ഇടകടത്തി കുരിശിൻതൊട്ടിയിൽ സന്ധ്യാനമസ്കാരം, 6.30നു സന്ദേശം– ഫാ. ജോസഫ് സാമുവൽ കനകപ്പലം. ഏഴിനു റാസ. 15ന് 8.30നു മൂന്നിന്മേൽ കുർബാന– ഫാ. സി.കെ. വർഗീസ്. ഫാ. സഖറിയ ജോൺ ചിറപ്പുരയിടം, ഫാ. ജോൺ സാമുവൽ എന്നിവർ സഹകാർമികത്വം വഹിക്കും. 21ന് എട്ടിനു കുർബാന, 10ന് ആത്മീയ സംഘടനകളുടെ വാർഷികം, വികാരി ഫാ. വർഗീസ് ഫിലിപ്പിനു യാത്രയയപ്പ്,