സെന്റ് ‍ഡൊമിനിക്സ് സ്കൂളില്‍ ബാസ്കറ്റ്ബോള്‍ കോര്‍ട്ട്

കാഞ്ഞിരപ്പള്ളി ∙ സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആധുനികരീതിയിൽ നിർമിച്ച ബാസ്കറ്റ്ബോൾ കോർട്ടിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു. എംപി ഫണ്ടില്‍നിന്നു നല്‍കിയ ഏഴുലക്ഷം രൂപ ഉപയോഗിച്ചായിരുന്നു നിര്‍മാണം. മാനേജർ ഫാ. വർഗീസ് പരിന്തിരിക്കലിന്റ അധ്യക്ഷതയിൽ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ എൻഎസ്എസ് വൊളന്റിയേഴ്സ് തയാറാക്കിയ ബ്ലഡ് ഡോണേഴ്സ് ഡയറക്ടറിയുടെ പ്രകാശനം രൂപത കോർപറേറ്റ് മാനേജർ ഫാ. സഖറിയാസ് ഇല്ലിക്കമുറി നിർവഹിച്ചു.

ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം റോസമ്മ അഗസ്തി, പഞ്ചായത്തംഗം ബീനാ ജോബി, പ്രിൻസിപ്പൽ മേഴ്സി തോമസ്, ഹെഡ്മാസ്റ്റർ സിബിച്ചൻ ജോസഫ്, പിടിഎ പ്രസിഡന്റ് ബിജു പത്യാല, രഞ്ജു തോമസ് എന്നിവർ പ്രസംഗിച്ചു.