സെ​ന്‍റ് ആ​ന്‍റ​ണീ​സി​ന് മി​ക​വു​ക​ൾ സ​മ്മാ​നി​ച്ച് ഫാ. ​സ​ണ്ണി മ​ണി​യാ​ക്കു​പാ​റ വി​ര​മി​ച്ചു

ആ​ന​ക്ക​ല്ല്: അ​ക്കാ​ദ​മി​ക് രം​ഗ​ത്ത് ദേ​ശീ​യ നേ​ട്ട​ങ്ങ​ൾ സ​മ്മാ​നി​ച്ച് ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ചു​മ​ത​ല​യി​ൽ​നി​ന്നു ഫാ. ​സ​ണ്ണി മ​ണി​യാ​ക്കു​പാ​റ വി​ര​മി​ച്ചു. 


ര​ണ്ടു പ​തി​റ്റാ​ണ്ട് വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ കാ​ലോ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ സ​ണ്ണി​യ​ച്ച​ൻ സെ​ന്‍റ് ആ​ന്‍റ​ണീ​സി​ന്‍റെ സ​ർ​വ​തോ​ന്മു​ഖ വ​ള​ർ​ച്ച​യ്ക്ക് ഏ​റെ പ​ങ്കു​വ​ഹി​ച്ചു. എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​ക​ളി​ലും സം​സ്ഥാ​ന ദേ​ശീ​യ മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ലും സ്കൂ​ളി​നു മി​ക​ച്ച വി​ജ​യം ഇ​ക്കാ​ല​ത്ത് കൈ​വ​രി​ക്കാ​നാ​യി. രാ​ത്രി​കാ​ല സ്പ​ഷ​ൽ കോ​ച്ചിം​ഗ് ക്ലാ​സ്, ക്ലാ​സ് മു​റി​ക​ളി​ൽ ഐ​ടി ബോ​ർ​ഡ്, ഓ​ണ്‍​ലൈ​ൻ അ​ധ്യാ​പ​നം തു​ട​ങ്ങി​യ​വ ഏ​റെ നേ​ട്ട​മു​ണ്ടാ​ക്കി. 
നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക്കു വീ​ട്, പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ഒ​രു​മി​പ്പി​ച്ച് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ശ്ര​ദ്ധേ​യ​മാ​യി. അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ ഭ​ക്ഷ​ണം എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​തി​നും നേ​തൃ​ത്വം ന​ൽ​കി. 
കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ഓ​ണ്‍​ലൈ​നാ​യാ​ണ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്. സ്നേ​ഹ​സ​ന്ദേ​ശ​ങ്ങ​ൾ വീ​ഡി​യോ​യാ​യി​ൽ ഫാ. ​സ​ണ്ണി മ​ണി​യാ​ക്കു​പാ​റ​യ്ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. 
ഫാ. ​ജോ​ഷി വാ​ണി​യ​പ്പു​ര​യ്ക്ക​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സി​ൽ പ്രി​ൻ​സി​പ്പ​ലാ​യി ചു​മ​ത​ല​യേ​റ്റു.