സെ​ന്‍റ് ഇ​ഫ്രേം​സ് ഹൈ​സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്കൊ​പ്പം ഇ​നി മാ​താ​ക്ക​ളും സ്മാ​ര്‍​ട്ട് :

ചി​റ​ക്ക​ട​വ്: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ളു​ക​ള്‍ ഹൈ​ടെ​ക് ആ​യ​തോ​ടെ കു​ട്ടി​ക​ളും സ്മാ​ര്‍​ട്ടാ​യി. കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​ന്‍ അ​മ്മ​മാ​രും സ്മാ​ര്‍​ട്ടാ​വു​ക​യാ​ണ്. ലി​റ്റി​ല്‍ കൈ​റ്റ്‌​സ് പ​ദ്ധ​തി​യി​ലൂ​ടെ സ്മാ​ര്‍​ട്ട് ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് മ​ക്ക​ളെ പ​ഠി​പ്പി​ക്കു​ന്ന ഹൈ​ടെ​ക് അ​മ്മ​മാ​രെ ഇ​നി കോ​ട്ട​യം ജി​ല്ല​യി​ലും കാ​ണാം. ചി​റ​ക്ക​ട​വ് സെ​ന്‍റ് ഇ​ഫ്രേം​സ് ഹൈ​സ്‌​കൂ​ളി​ലെ ലി​റ്റി​ല്‍ കൈ​റ്റ്‌​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് മ​ക്ക​ളെ പ​ഠി​പ്പി​ക്കാ​ന്‍ അ​മ്മ​മാ​ര്‍​ക്ക് കു​ട്ടി​ക​ള്‍​ത​ന്നെ പ​രി​ശീ​ല​നം ന​ല്‍​കി. പാ​ഠ​പു​സ്ത​ക​ത്തി​ലെ ക്യു​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്ത് ഉ​പ​യോ​ഗി​ക്കു​ന്ന വി​ധം, ഹൈ​ടെ​ക് ക്ലാ​സ് റൂം ​പ​ഠ​ന​രീ​തി, സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ വി​ഭ​വ പോ​ര്‍​ട്ട​ല്‍, വി​ക്ടേ​ഴ്സ് ചാ​ന​ലി​ലെ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ള്‍, സൈ​ബ​ര്‍ സു​ര​ക്ഷ എ​ന്നി​വ​യി​ലാ​ണ് അ​മ്മ​മാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്.

അ​ധ്യാ​പ​ക​ര്‍​ക്കും ലി​റ്റി​ല്‍ കൈ​റ്റ്‌​സ് അം​ഗ​ങ്ങ​ള്‍​ക്കും വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി പ​രി​ശീ​ല​നം ല​ഭി​ച്ചി​രു​ന്നു. മൊ​ബൈ​ല്‍ ഫോ​ണ്‍, ഇ​ന്‍റ​ര്‍​നെ​റ്റ് ഇ​വ​യു​ടെ ഉ​പ​യോ​ഗം സ​മൂ​ഹ​ത്തി​ല്‍ സൃ​ഷ്ടി​ച്ച മാ​റ്റ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​തി​യ പ​ഠ​ന​രീ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്. വീ​ടു​ക​ളി​ലെ സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ് പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. പ​രി​ശീ​ല​ന പ​രി​പാ​ടി സെ​ന്‍റ് ഇ​ഫ്രേം​സ് ഹൈ​സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് വി​മ​ല ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലി​റ്റി​ല്‍ കൈ​റ്റ്‌​സ് അ​ധ്യാ​പ​ക​രാ​യ ബോ​ണി​റ്റ സ്റ്റീ​ഫ​ന്‍, ജോര്‍​ട്ടി​ന്‍ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.