സേവ് സിറ്റിസണ്‍ വാർഷികവും സ്കോളർഷിപ്പ് വിതരണവും

കാഞ്ഞിരപ്പള്ളി : സേവ് സിറ്റിസണ്‍ ചാരിറ്റബിൽ സൊസൈറ്റിയുടെ വാർഷികവും വിദ്യാർത്ഥികൾക്കുള്ള സൗജന്യ കുടകളുടെയും വിദ്യാഭാസ സ്കോളർഷിപ്പിന്റെയും വിതരണം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞു 2.30ന് സൈന്റ്റ്‌ ഡോമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സമ്മേള്ളനത്തിൽ രക്ഷാധികാരി റോബിൻ എബ്രാഹിം നന്തികാട്ടുകണ്‍ഡത്തിൽ അധ്യക്ഷത്തവഹിക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

വിദ്യാഭാസ സ്കോളർഷിപ്പ് വിതരണം എസ്ഐ ഷിന്ടോ പി. കുര്യനും സൗജന്യ കുട വിതരണം ജനറൽ കണ്‍വീനർ മാത്യു തോമസ്‌ കൊല്ലംകുളവും നിർവഹിക്കും.

പ്രൊഫ. ഫിലോമിന ജോസഫ്‌, ഡോ. ടി. എൻ. ഗോപിനാഥപ്പിള്ള, ഫാ. റോയി വടക്കേൽ, കെ. ജെ. നിക്ലാവോസ്, തോമസ്‌ തീപ്പൊരിയിൽ, ഡി. സാബു അംബാപുരം, കെ. കെ. മൈക്കിൽ, സുനിൽ തോമസ്‌ കൊല്ലംകുളം, പി. പി. എ. സലാം പാറയ്ക്കൽ, ജെയിംസ്‌ തൂങ്കുഴി, തോമാച്ചൻ വെഴമ്പശേരി, ജോഷി ഞാവള്ളിൽ, സിബി വെങ്ങാലൂർ, ജോസ് പുത്തേട്ട് എന്നിവർ പ്രസംഗിക്കും.