സോണിയ ഗാന്ധിയെ ഹഫിങ്ഠൻ പോസ്റ്റ് സമ്പന്നരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി നീരുപാധികം ക്ഷമ ചോദിച്ചു

sonia 3
സോണിയ ഗാന്ധി എലിസബത്ത് രാജ്ഞിയെക്കാൾ സമ്പന്നയാണ് എന്ന രീതിയിൽ ഞങ്ങൾ ഉൾപെടെയുള്ള മാധ്യമങ്ങൾ ഹഫിങ്ഠൻ പോസ്റ്റ് പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട്‌ ചെയ്തിരുന്നു ..അതിൽ ഞങ്ങൾ നിരുപാധികം ക്ഷമ ചോദിക്കുന്നു .

കാരണം തെറ്റ് മനസിലാക്കി സോണിയ ഗാന്ധിയെ ഹഫിങ്ഠൻ പോസ്റ്റ് ഈ പറയപ്പെട്ട സമ്പന്നരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി നീരുപാധികം ക്ഷമ ചോദിച്ചിരിക്കുന്നു.

കാരണം, ഏതു കണക്കിന്റെ അടിസ്ഥാനത്തിലാണ് സോണിയ ഗാന്ധിയെ ഈ പട്ടികയില്‍ ഉൾപ്പെടുത്തിയത് എന്ന ഇന്ത്യന്‍ പത്രപ്രവൃത്തകരുടെ നിരന്തരമായ ചോദ്യത്തിന് അവർക്ക് വ്യക്തമായ ഉത്തരമില്ല. അവര്‍ പറയുന്നത് ഒരു മൂന്നാം കക്ഷി തന്നതാണ് സോണിയ ഗാന്ധിയെ കുറിച്ചുള്ള വിവരങ്ങള്‍ എന്നാണ്.

ഈ മൂന്നാം കക്ഷിയെ (ഇന്ത്യയിലെ ഒരു പ്രമുഖ പത്രസ്ഥാപനം) കുറച്ച് പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇവർക്ക് APCO എന്ന സ്ഥാപനവുമായി ബന്ധമുണ്ട് എന്ന് ഹഫിങ്ഠൻ പോസ്റ്റ് മനസ്സിലാക്കിയത്. ഈ APCO എന്ന സ്ഥാപനമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദര മോഡിയുടെ പ്രതിച്ഛായ നന്നാക്കാൻ കരാര്‍ എടുത്തിരിക്കുന്ന പബ്ലിക്ക് റിലേഷൻ സ്ഥാപനം. ഇത് അവർ നടത്തിയ ഒരു തന്ത്രമായാണ് വിലയിരുതപെടുന്നത്

ഇത് മനസ്സിലായതിനാലാണ് സോണിയ ഗാന്ധിയെ ഈ പട്ടികയില്‍ നിന്നും ഒഴിവാക്കി അവര്‍ ക്ഷമ ചോദിച്ചിരിക്കുന്നത്.

ഇതാ ഹഫിങ്ഠൻ പോസ്റ്റ് തിരുത്തി പ്രസിദ്ധീകരിച്ച പുതിയ ലിസ്റ്റ് .. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

http://m.huffpost.com/us/entry/4178514