സോളാര്‍ തട്ടിപ്പ്: ശാലുവിന്‍റെ വീട് ജപ്തിചെയ്യാന്‍ നോട്ടീസ്

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് പണം കെട്ടിവെച്ചെില്ലെങ്കില്‍ ചങ്ങനാശ്ശേരിയിലെ ആഡംബര വീട് ജപ്തി ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി ശാലു മേനോന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ നോട്ടീസ്. 29.60 ലക്ഷം രൂപ ഒക്ടോബര്‍ ഒന്‍പതിനകം കെട്ടിവെയ്ക്കാനാണ് നിര്‍ദേശം. തൈയ്ക്കാട് സ്വദേശിയും മെഢിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടുമായ ഡോ.മാത്യു തോമസും ഭാര്യ അന്ന മാത്യു എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് നടപടി.

ഇവരുടെ തൈയ്ക്കാടിലെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി 1.60 ലക്ഷവും തമിഴ്‌നാട്ടിലെ മുപ്പന്തലില്‍ കാറ്റാടി യന്ത്രം സ്ഥാപിക്കുന്നതിന് 28 ലക്ഷം രൂപയും തട്ടിയെന്നാണ് ഹര്‍ജി. ബിജു രാധാകൃഷ്ണന്‍, ശാലു മേനോന്‍, അമ്മ കലാദേവി എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

shaloo menon