കരിക്കാട്ടൂര്‍ സിസിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആദ്യ ബാച്ച് ക്ലാസ്സ്‌മേറ്റ്സ് ഒത്തുകൂടി

മണിമല: കരിക്കാട്ടൂര്‍ സിസിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആദ്യ ബാച്ചുകാരുടെ സമ്മേളനം സെന്റ് ജയിംസ് പാരീഷ് ഹാളില്‍ നടന്നു.

വിശുദ്ധകുര്‍ബാനയ്ക്കും അനുസ്മരണ ശുശ്രൂഷയ്ക്കുംശേഷം നടന്ന പൊതുസമ്മേളനത്തില്‍ മുന്‍ പ്രഥമാധ്യാപകന്‍ ജോര്‍ജ് പി.തോമസ് അധ്യക്ഷത വഹിച്ചു. സെന്റ് ജയിംസ് ഇടവക വികാരി ഫാ. മാത്യു വെമ്പേനി മുഖ്യപ്രഭാഷണം നടത്തി.

അധ്യാപകനായ ജോര്‍ജ് തോമസിന് പറയാനുണ്ടായിരുന്നത് പഠിപ്പിക്കുമ്പോള്‍ ഞാന്‍ വലിയവന്‍ എന്ന തോന്നല്‍ അധ്യാപകന് ഉണ്ടാകരുതെന്നും അധ്യാപകരെക്കാള്‍ വലിയ കുട്ടികള്‍ മുമ്പിലുണ്െടന്ന ബോധ്യം അധ്യാപകര്‍ക്ക് ഉണ്ടാകണമെന്നുമായിരുന്നു. എണ്‍പതുകളില്‍ എത്തിയിരിക്കുന്ന സഹപാഠികള്‍ക്ക് നിരാശയുടെ കാലഘട്ടമല്ല, മറിച്ച് പ്രത്യാശയുടെ കാലഘട്ടമായിരിക്കണമെന്നും മക്കളെ ശപിക്കാതെ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ കടപ്പെട്ടവരാണ് മാതാപിതാക്കളെന്നും ഫാ. മാത്യു ഏറത്തേടത്ത് ഓര്‍മിപ്പിച്ചു. സ്കൂള്‍ രജിസ്ററില്‍ ആറാമതായി പേരുള്ള കണയങ്കല്‍ ജോര്‍ജ് കെ.സി. സമ്മേളനത്തില്‍ പങ്കെടുത്തു. രജിസ്ററിലെ ആദ്യ അഞ്ചുപേര്‍ മരണമടഞ്ഞു.ഫാ. ജോസഫ് മാത്യു നെടുംപറമ്പില്‍, എ.എം. മത്തായി ഏറത്തേടം, എന്‍.എ. ഗ്രിഗറി നല്ലേപ്പറമ്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.