സ്കൂൾ സമയങ്ങളിലും ചീറിപ്പാഞ്ഞ് ടിപ്പർ ലോറികൾ

മുണ്ടക്കയം ∙ എരുമേലി, പുലിക്കുന്ന് റൂട്ടുകളിൽ സ്കൂൾ സമയങ്ങളിലും ടിപ്പർ ലോറികൾ അമിത വേഗത്തിൽ ഓടുന്നതായി പരാതി. അപകടങ്ങൾ ഒഴിവാക്കാൻ രാവിലെയും വൈകിട്ടും സ്കൂൾ സമയങ്ങളിൽ ടിപ്പറുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയ സമയങ്ങളിലാണു ലോറികൾ തലങ്ങും വിലങ്ങും പായുന്നത്.

അനുവദനീയമല്ലാത്ത സമയത്ത് സർ‌വീസ് നടത്തുന്നതുകൊണ്ടു തന്നെ പൊലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ അമിതവേഗത്തിലാണു ടിപ്പറുകൾ കടന്നു പോകുന്നത്. നിയന്ത്രിത സമയങ്ങളിൽ ടിപ്പർ ലോറികൾ ഓടാതിരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.