സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തനം നടത്തും

പാറത്തോട് ∙ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിയുടെ വിജയത്തിനായി മുസ്‌ലിം ലീഗിന്റെ പഞ്ചായത്തിലെ മുഴുവൻ പ്രവർത്തകരെയും പ്രചാരണത്തിനിറക്കാൻ മേഖലാ പ്രസിഡന്റ് കബീർ മുക്കാലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

വാർഡുകളിൽ സ്ക്വാഡുകൾ രൂപീകരിച്ചു പ്രവർത്തനം നടത്തും.

ശാഖാ യോഗങ്ങളും കുടുംബകൺവൻഷനുകളും നടത്തും. സംസ്ഥാന സെക്രട്ടറി ജലാൽ പൂതക്കുഴി ഉദ്ഘാടനം ചെയ്തു. സലിം മുക്കാലി, എം.സി.ഖാൻ, നൗഷാദ് പൂതക്കുഴി, പി.ഐ.ഇബ്രാഹിംകുട്ടി, ഷാഹുൽ ഇടക്കുന്നം, കൂട്ടിക്കൽ മുഹമ്മദ്, പി.എം.ജലീൽ, ഇസ്മായിൽ വാരിക്കാട്ട്, ഷഫീഖ് മുക്കാലി, റഷീദ് അണ്ണാവിയിൽ, വി.എ.നൗഷാദ്, പി.ഐ.ബഷീർ, സൈനുദീൻ, അസീസ് കിണറ്റുകര എന്നിവർ പ്രസംഗിച്ചു.