സ്തനാര്‍ബുദ സാധ്യത: പ്രശസ്ത ഹോളിവുഡ് നടി ആഞ്ജലീന ജോളി മുന്‍കരുതല്‍ എന്ന നിലയില്‍ ഇരു സ്തനങ്ങളും മാറ്റി പകരം കൃത്രിമസ്തനങ്ങള്‍ വെച്ചു പിടിപ്പിച്ചു

1

സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലായതിനാല്‍ മുന്‍കരുതല്‍ ശസ്ത്രക്രിയ ചെയ്തതായി പ്രശസ്ത ഹോളിവുഡ് നടി ആഞ്ജലീന ജോളി വെളിപ്പെടുത്തി. ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിലെഴുതിയ കോളത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്തനാര്‍ബുദം വരാനുള്ള സാധ്യത 87 ശതമാനവും അണ്ഡായശയ അര്‍ബുദം വരാനുള്ള സാധ്യത 50 ശതമാനവുമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയെന്നും അതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഇരു സ്തനങ്ങളും മാറ്റി പകരം കൃത്രിമസ്തനങ്ങള്‍ വെച്ചു പിടിപ്പിക്കുന്ന ശസ്ത്രക്രിയയ്ക്ക് കഴിഞ്ഞ മാസം താന്‍ വിധേയയായെന്നുമായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

ആഞ്ജലീനയുടെ മാതാവ് 56 ാം വയസില്‍ സ്തനാര്‍ബുദം മൂലം മരിക്കുകയായിരുന്നു. പാരമ്പര്യമായി തനിക്കും ഈ രോഗം വരാനുള്ള സാധ്യത ഏറെയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. സ്തനാര്‍ബുദം സംബന്ധിച്ച് എല്ലാ സ്ത്രീകള്‍ക്കും അവബോധമുണ്ടാകാനാണ് താന്‍ ഇക്കാര്യം പരസ്യമാക്കുന്നതെന്നും ഇത്തരം രോഗങ്ങള്‍ സംബന്ധിച്ച കുടുംബ ചരിത്രമുള്ളവര്‍ ഡോക്ടര്‍മാരുടെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണെന്നും അവര്‍ പറഞ്ഞു.

ഹോളിവുഡ് താരം ബ്രാഡ്പിറ്റാണ് 37 കാരിയായ ആഞ്ജലീനയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് ദത്തെടുത്ത മൂന്നു കുട്ടികളടക്കം ആറു മക്കളുണ്ട്.

2

3

4

5