സ്ത്രീകള്‍ മാത്രമുള്ള സമയത്ത് വീടുകളില്‍ കയറി ദോഷങ്ങളകറ്റാന്‍ ആരാധനാലയങ്ങളില്‍ പൂജകളും പ്രാര്‍ത്ഥനകളും നടത്താമെന്ന് പറഞ്ഞ് പണം തട്ടിയയാള്‍ പിടിയില്‍…..

സ്ത്രീകള്‍ മാത്രമുള്ള സമയത്ത് വീടുകളില്‍ കയറി ദോഷങ്ങളകറ്റാന്‍ ആരാധനാലയങ്ങളില്‍ പൂജകളും പ്രാര്‍ത്ഥനകളും നടത്താമെന്ന് പറഞ്ഞ് പണം തട്ടിയയാള്‍ പിടിയില്‍…..

മുണ്ടക്കയം: സ്ത്രീകള്‍ മാത്രമുള്ള സമയത്ത് വീടുകളില്‍ കയറി ദോഷങ്ങളകറ്റാന്‍ ആരാധനാലയങ്ങളില്‍ പൂജകളും പ്രാര്‍ത്ഥനകളും നടത്താമെന്ന് പറഞ്ഞ് പണം തട്ടിയയാള്‍ പിടിയില്‍. വണ്ടിപെരിയാറ്റില്‍ രണ്ട് വര്‍ഷമായി താമസിച്ചുവരുന്ന കോതമംഗലം നെല്ലിക്കുഴി പുത്തന്‍പുരയ്ക്കല്‍ ജോയി(40) യെയാണ് പെരുവന്താനം എസ്.ഐ. വി.കെ.മദനമോഹനന്‍ പിടികൂടിയത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ദിവസം ജോയി കൊടിക്കുത്തി പുത്തന്‍വീട്ടില്‍ റോസമ്മ ലാസറിന്റെ വീട്ടിലെത്തി ഇവരുടെ കച്ചവടസ്ഥാപനത്തില്‍ കച്ചവടം വര്‍ദ്ധിപ്പിക്കുന്നതിന് പള്ളിയില്‍ പ്രാര്‍ത്ഥന നടത്താമെന്ന് പറഞ്ഞ് 101 രൂപ വാങ്ങി. നിരവധി വീടുകളിലെ പ്രശ്‌നങ്ങള്‍ പ്രാര്‍ത്ഥിച്ച് പരിഹരിച്ചിട്ടുണ്ടെന്നും അതിനാല്‍ താന്‍ പ്രാര്‍ത്ഥിച്ചാല്‍ ഫലം ഉറപ്പാണെന്നും പറഞ്ഞാണ് ജോയി കാശ് വാങ്ങിയത്. സംശയം തോന്നിയ റോസമ്മയുടെ സഹോദരി ലിസിയാമ്മ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ജോയിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തായത്.

വീട്ടിലെ ദോഷങ്ങളകറ്റല്‍, ഭര്‍ത്താവിന്റ മദ്യപാനം നിര്‍ത്തല്‍, കച്ചവടസ്ഥാപനത്തിലെ കച്ചവടം വര്‍ദ്ധിപ്പിക്കല്‍, മാറാരോഗങ്ങള്‍ തുങ്ങിയവ പരിഹരിക്കാമെന്നും ഇതിനായി ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന നടത്താമെന്നും പറഞ്ഞാണ് പണം തട്ടുന്നത്. കൊടിക്കുത്തിയിലെ വീട്ടില്‍നിന്ന് ആദ്യം 10,000 രൂപയാണ് ആവശ്യപ്പെട്ടത്. ചോദിച്ച തുക ഇല്ലെന്നു പറഞ്ഞപ്പോള്‍ അടുത്ത തവണ വരുമ്പോള്‍ പണം തരണമെന്നായിരുന്നു ജോയിയുടെ നിര്‍ദ്ദേശം. ഭാര്യ മരിച്ചുപോയ ജോയി വണ്ടിപെരിയാറ്റില്‍ മൂന്ന് കുട്ടികളുള്ള വീട്ടമ്മയോടൊപ്പം താമസിച്ചുവരികയായിരുന്നു.
1-web-prathi-mundakayam