സ്ത്രീശക്തി ഉണരണം: മന്ത്രി മാണി

എലിക്കുളം: സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രവണതകള്‍ക്കെതിരേ സ്ത്രീശക്തി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ധനകാര്യമന്ത്രി കെ.എം. മാണി. എലിക്കുളം പഞ്ചായത്തിലെ കുടുംബശ്രീകളുടെ വാര്‍ഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ജില്ലാ പഞ്ചായത്തു പ്രസിഡന്റ് രാധാ വി. നായര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തു പ്രസിഡന്റ് സാജന്‍ തൊടുക അധ്യക്ഷതവഹിച്ചു. കെ.പി. കരുണാകരന്‍നായര്‍, ഏലിയാമ്മ ഏബ്രഹാം, രാജീവ് ശ്രീധരന്‍, രമ എസ്. പണിക്കര്‍, സെല്‍വി വില്‍സണ്‍, ശ്രീവിദ്യ സാബു, രാധാകൃഷ്ണന്‍നായര്‍, ജയകുമാര്‍, സരീഷ്കുമാര്‍, മേഴ്സി ജോര്‍ജ്, തോമസുകുട്ടി വട്ടയ്ക്കാട്ട്, ഗോപിനാഥന്‍നായര്‍, ജോജോ ചീരാംകുഴി, യമുന പ്രസാദ്, ജയകുമാര്‍ വി.ജി., ജെസി ദേവസ്യ, ആദര്‍ശ് എന്നിവര്‍ പ്രസംഗിച്ചു.