സ്ഥാനാര്‍ത്ഥികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു

കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇനിയും കൈപ്പറ്റാത്തവര്‍ ഉടന്‍ കൈപ്പറ്റണമെന്ന് വരണാധികാരി അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ ടി.എം. മുഹമ്മദ് ജാ അറിയിച്ചു.

കൂടാതെ സ്ഥാനാര്‍ഥികള്‍ ഏജന്റുമാരെ നിയമിച്ച് അവര്‍ക്കുള്ള തിരിച്ചറിയല്‍കാര്‍ഡും കൈപ്പറ്റണം. പ്രചാരണത്തിനുപയോഗിക്കുന്ന വാഹനങ്ങള്‍ക്കുള്ള പാസ് ലഭിക്കാന്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ്, ടാക്‌സ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം വരണാധികാരിമുമ്പാകെ അപേക്ഷ നല്‍കണം. സ്ഥാനാര്‍ഥികള്‍ക്കും ഏജന്റുമാര്‍ക്കുമുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണത്തിനും വാഹനങ്ങളുടെ പാസ് വിതരണത്തിനുമായി ബുധനാഴ്ച രാവിലെ 11.30ന് സെന്റ് ഡോമിനിക്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യോഗം നടത്തുമെന്നും വരണാധികാരി ടി.എം. മുഹമ്മദ് ജാ അറിയിച്ചു.